Entertainments
2009 ൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർ എന്ന് വിധി എഴുതിയ താരം…. ഇപ്പോൾ….

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ഫ്രീഡ പിന്റോ. ഗ്രാജുവേഷൻ കഴിഞ്ഞ് മോഡൽ രംഗത്ത് ശ്രദ്ധ തിറിച്ച താരം താമസിയാതെ സിനിമാ ലോകത്തേക്ക് കടന്നു വന്നു. ടെലിവിഷൻ അവതാരക എന്ന നിലയിൽ ആണ് താരം ആദ്യം അറിയപ്പെട്ടത്.



പക്ഷേ താരം ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത് 2008 ഇൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ലോക തലത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ സിനിമയാണ് സ്ലംഡോഗ് മില്യനയർ. ഓസ്കർ അവാർഡ് ദാന വേദിയിൽ ഒരുപാട് അവാർഡുകൾ നേടാൻ ഈ സിനിമക്ക് സാധിച്ചു.



ഡാനിയേൽ ബോയിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ ഫ്രീഡ പിന്റോ ആയിരുന്നു നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ലതിക എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും ഡിസൈറാബിൾ ആയ സ്ത്രീ എന്നുവരെ താരം അറിയപ്പെട്ടു.



2009 ൽ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിൽ നായകനായി പ്രത്യക്ഷപ്പെട്ട ദേവ് പട്ടേൽ മായി താരം അടുപ്പത്തിലായി. അന്ന് ദേശീയതലത്തിലും അന്തർദേശീയ തലത്തിലും താരത്തിന്റെ പേര് വാനോളം ഉയർന്നു. അഭിനയത്തോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങളിലും താരം നിറഞ്ഞുനിന്നു. ആഞ്ജലീന ജൂലി, മാലാള യൂസഫ്സായി, ആന്ദ്രേ അഗാസി, സ്റ്റെഫി ഗ്രാഫി തുടങ്ങിയവരോടൊപ്പം താരം കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.



2009-ലെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരത്തെ ദി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്റ്റാർ എന്ന നിലയിലും താരം അപ്പോൾ അറിയപ്പെട്ടു. പിന്നീട് താരം ഹോളിവുഡ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയിൽ നിന്ന് ലോക നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട നടി എന്ന നിലയിൽ താരം അറിയപ്പെടുകയും ചെയ്തു. ഇപ്പോഴും താരം സിനിമാലോകത്ത് സജീവമാണ്.



