Connect with us

Entertainments

നമ്മുടെ സാന്ത്വനത്തിലെ അഞ്ജുവിന്റെ ചെറു പ്രായത്തിൽ അഭിനയിച്ച വീഡിയോ ഗാനം… പ്രിയ നായികയുടെ വീഡിയോ വൈറലാകുന്നു…

Published

on

പ്രേക്ഷകർക്ക് പ്രിയങ്കരിയായ ടെലിവിഷൻ അവതാരകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ അഞ്ജലി. ഗോപിക അനിൽ എന്ന അഭിനേത്രിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സ്ക്രീനിൽ മനോഹരമായ അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ സീരിയൽ കൊണ്ട് ഗുണം ലഭിച്ചതും താരത്തിന് എന്ന് പറയേണ്ടിവരും. കാരണം അത്രത്തോളം ഫാൻ ഫോളോ ബേസ് കൂടിയത് ഈ സീരിയലിലൂടെയാണ്.

സിനിമയിലും സീരിയലിലും ആയി ചെറുപ്പത്തിൽ തൊട്ടുതന്നെ താരം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. വലുതായി നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴും നായികയായിഅഭിനയിച്ച സീരിയലുകളിലും വളരെ മികച്ച പ്രേക്ഷകപ്രീതി താരം നില നിർത്തുകയും ചെയ്തു. അഭിനയ വൈഭവത്തിലൂടെ തന്നെയാണ് ഒട്ടേറെ ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരം സ്വന്തമാക്കിയത്.

വളരെ മനോഹരമായ താരം ഓരോ വേഷങ്ങളും കൈകാര്യം ചെയ്യുന്നത്. ഇതിനോടകം തന്നെ ഒരുപാട് സീരിയലുകൾ മികച്ച പ്രമുഖ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. ഓരോ സീരിയലുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ആരാധകർ ഈ സീരിയൽ അഭിനയത്തിലൂടെ തന്നെയാണ് താരം നേടിയെടുക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ ഒരു പരസ്യ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്. താരം മാത്രമല്ല സഹോദരി കീർത്തനയും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.

സഹോദരി കീർത്തന സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിൽ ഗോപികക്കൊപ്പം മുഖ്യ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സീരിയലിലൂടെ താര സഹോദരിമാരെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു മുമ്പ് കുട്ടിക്കാലത്ത് തന്നെ ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഇരുവരും കൊച്ചു മിടുക്കികളായി പ്രേക്ഷകരുടെ ഇഷ്ടം സ്വീകരിക്കുകയായിരുന്നു.

കുട്ടികളായിരിക്കെ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുത്തനത്താണി ഗ്രാൻഡ് സിൽക്‌സിന്റെ പരസ്യത്തിലാണ് രണ്ട് ചെറിയ മിടുക്കി കുട്ടികൾ വളരെ നിഷ്കളങ്കമായ മുഖഭാവത്തോടെ അഭിനയിച്ചിരിക്കുന്നത്. എന്തായാലും ചെറുപ്പത്തിൽതന്നെ ഇത്ര ക്യൂട്ട് ആയി അഞ്ചു ചേച്ചി അഭിനയിച്ചിരുന്നു അല്ലേ എന്നാണ് അത്ഭുതത്തോടെ ആരാധകർ കമന്റ് ചെയ്യുന്നത്.

Gopika
Gopika
Click to comment

Leave a Reply

Your email address will not be published. Required fields are marked *