Connect with us

Entertainments

ബ്രാ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും എന്റെ താല്പര്യമാണ്.. ഞാനും എന്റെ ചേച്ചിയും ബ്രാ ധരിക്കാറില്ല… ഹേമാൻകീ കവിയുടെ തുറന്നെഴുത്ത് വൈറലാകുന്നു…

Published

on

മറാത്തി സിനിമകളിലും സീരിയലുകളിലും ഒരുപോലെ പ്രത്യക്ഷപ്പെടുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ഹേമാൻകീ കവി. വളരെ മികച്ച അഭിനയം ഓരോ മേഖലയിലും താരം പ്രകടിപ്പിച്ചതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്‌സും ഉണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ പോസ്റ്റുകളും വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുള്ളത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. താരം ഒരു ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് വീഡിയോ എട്ക്കുമ്പോൾ എങ്കിലും ഭ്രാ ധരിച്ചു കൂടെ എന്നുള്ള തരത്തിലുള്ള കമന്റുകൾ വീഡിയോകൾ ലഭിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് ഒരു വിശദീകരണർത്ഥം വലിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് താരം എത്തിനിൽക്കുന്നത്.

എന്തിനാണ് സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ഇത്രത്തോളം കടുത്ത രീതിയിൽ വിമർശിക്കുന്നത് എന്നും കടിഞ്ഞാണിടാൻ ശ്രമിക്കുന്നതെന്നും പറയാതെ പറയുന്ന രീതിയിലുള്ള ഉറച്ച ശബ്ദം ആണ് താരത്തിന് ഫേസ്ബുക്ക് കുറിപ്പ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ സാധിക്കും. കാരണം ആർക്ക് വേണ്ടിയാണ് ഇങ്ങനെ ശ്വാസംമുട്ടി ജീവിക്കുന്നത് എന്ന് വളരെ കൃത്യമായി താരം ഫേസ്ബുക്ക് പോസ്റ്റ് ചോദിക്കുന്നുണ്ട്.

ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കികാണുന്നത് എന്നാണ് താരം പോസ്റ്റിൽ ഉടനീളം ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യം. വളരെ മനോഹരം ആയും മാന്യമായും ആണ് താരം പോസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വായനക്കാരുടെ എല്ലാം കൈയ്യടി താരം നേടുകയും ചെയ്തത്.

ഓരോ വസ്ത്രം ധരിക്കണം എന്നത് എന്തിനാണ് അത് അടിച്ചേൽപ്പിക്കുന്നത് എന്നും പലരും സമ്മർദ്ദത്തിന് വഴങ്ങിയാണ് വസ്ത്രം ധരിക്കുന്നത് എന്നാണ് താരം പറയുന്നത്. പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്. ടിഷ്യൂ പേപ്പർ വച്ച് മറയ്ക്കുകയോ നിപ്പിൾ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും. എന്തിനാണ് ഇത്രയേറെ കടിഞ്ഞാണിടാൻ ശ്രമിക്കുന്നത് എന്നാണ് താരത്തിന്റെ ചോദ്യം. ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നമ്മുടെ പെൺകുട്ടികൾ പോലും ഇങ്ങനെ ചെയ്യുന്നത് എന്നും താരത്തിന്റെ വാക്കുകൾക്കിടയിൽ ഉണ്ട്.

ബ്രാ ധരിക്കുന്നത് പല സ്ത്രീകൾക്കും അസ്വസ്ഥതയാണ് എന്നും ബ്രാ അഴിച്ചതിന് ശേഷം അവർ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് സഹതാപം തോന്നും എന്നും സാരം തുറന്നെഴുതുന്നു. സ്വന്തം വീട്ടിൽ കുടുംബത്തിന്റെ മുന്നിൽ പോലും ദിവസം മുഴുവൻ നിങ്ങൾക്ക് ബ്രാ ധരിക്കേണ്ടി വരുന്നവർ ഉണ്ട് എന്നും രാത്രിയിൽ അഴിച്ചു വയ്ക്കുമ്പോൾ ആയിരിക്കും അവർ കറക്റ്റായി ശ്വാസം എടുക്കുന്നത് എന്നും താരം കുറിപ്പിൽ പറയുന്നു.

അച്ഛൻ നിങ്ങളെ ചെറുപ്പത്തിൽ പൂണ്ണ നഗ്നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങൾ അവർക്ക് മുന്നിൽ മറയ്ക്കുന്നത്. അതുകൊണ്ട് ഒരു കുടുംബത്തിനു പുറത്തുള്ളവരെ മാറ്റിനിർത്തി സ്വന്തം അച്ഛനെയും സഹോദരനെയും മുമ്പിൽ അഥവാ സ്വന്തം വീടിന്റെ ഉള്ളിൽ എങ്കിലും ബ്രാ ധരിക്കാതെ ഇരുന്നുകൂടെ എന്നാണ് താരത്തിന് ചോദ്യം.

നിങ്ങളുടെ അവയവങ്ങൾ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമല്ലേ? എന്ന് താരം ചോദിച്ചതിനെ കൂടെ താരത്തിന് അനുഭവം താര വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്റെ വീട്ടിൽ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടിൽ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോൾ അവർക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല എന്നാണ് താരം കുറിപ്പിൽ പറഞ്ഞിരുന്നത്.

താരം തന്നെ വിവാഹത്തിനു ശേഷവും ഈ ശൈലിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നും ഇതിന് സംസ്കാരവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നും പറഞ്ഞതിനു ശേഷം താരം കുറിപ്പ് അവസാനിപ്പിക്കുന്നത് പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ, അവർ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്നും എഴുതിക്കൊണ്ടാണ്. എന്തായാലും വളരെ പെട്ടെന്ന് കുറിപ്പ് വൈറൽ ആയിട്ടുണ്ട്.

Hemangi
Hemangi
Click to comment

Leave a Reply

Your email address will not be published. Required fields are marked *