ഇതൊക്കെ ഇപ്പൊ കാണിച്ചാലെ ആൾക്കാര് കാണു.. 60 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആര് കാണാനാ !! ഇനിയ…

0
0

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ.  2005 മുതൽ താരം അഭിനയ രംഗത്ത് സജീവമായി തുടങ്ങുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയാണ് താരം നേടിയത്.

2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയമാരംഭിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി എന്ന സിമിമയിലൂടെ താരം തമിഴിലും അരങ്ങേറി. തൊട്ടടുത്ത വർഷം  2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു.

മലയാളത്തിനും തമിഴിനും പുറമേ ഇപ്പോൾ താരം കാനഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോണിലൂടെയാണ് താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചത്. എന്നാലും മലയാള സിനിമയിലും തമിഴ് സിനിമയിലുമാണ് താരം സജീവമായി പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

ഒരുപാട് ടിവി റിയാലിറ്റി ഷോകളിൽ  ജഡ്ജ് ആയും മത്സരാർത്ഥിയായും താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും ഇടയ്ക്കിടെ വൈറലാവാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ അഭിമുഖത്തിലെ ഒരു ഭാഗമാണ്.

  റെഡ് എഫ് എം മലയാളത്തിലെ ആർ ജെ മെയ്ക്ക്നോടൊപ്പമുള്ള ഇന്റർവ്യൂ ആണ് വൈറലായിരിക്കുന്നത്. “മലയാളികൾ പറയുന്നതു പോലെ തന്നെ ഗ്ലാമർ ലുക്ക്, ഹോട്ട് ഡോൾ, ഡാമിൻ ഹോട്, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട്” എന്നാണ് താരം അഭിമുഖത്തിൽ ആദ്യം തന്നെ പറയുന്നത്. ഒട്ടും മടി ഇല്ലാതെയാണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറയുന്നത്.

“ഇനിയയുടെ യങ് കാലത്ത് ഗ്ലാമർ കാണിച്ചാലെ ആൾക്കാറ് കാണു.. 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആരും കാണില്ല..” എന്ന താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.  ഗ്ലാമർ വേഷത്തിൽ എത്തുന്നവർ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവർ മാന്യർ ആണെന്നുമുള്ള ധാരണ തെറ്റാണ് എന്നും താരം പറയുന്നുണ്ട്.

Ineya
Ineya
Ineya
Ineya
Ineya

LEAVE A REPLY

Please enter your comment!
Please enter your name here