Connect with us

Entertainments

എന്നെ സുന്ദരിയാക്കിയതിനു പിന്നിലെ കൈകൾ.. മേക്ക് അപ്പ്‌ മാൻ മേക്ക് അപ്പ്‌ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജാൻവി കപൂർ

Published

on

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ താരം സജീവമായി.

2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
ദദക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

അഭിനയ മേഖലയെ കൂടാതെ താരം മോഡലിംഗിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം വൈറൽ ആണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിന് മേക്കപ്പ് ചെയ്യുന്ന ഒരു റീൽസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം ആവുന്നത്. ക്യൂട്ട് ലുക്കിലുള്ള താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Click to comment

Leave a Reply

Your email address will not be published. Required fields are marked *