Connect with us

Entertainments

ഹാഫ് ജീനിൽ ആരാണ് പൊളി…?? മലയാളുകളുടെ സ്വന്തം നായികമാർ

Published

on

സോഷ്യൽ മീഡിയയിൽ ഓരോ സമയത്ത് ഓരോ ട്രെൻഡിങ് ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതിൽ പ്രത്യേകിച്ചും വ്യത്യസ്തമായ വസ്ത്രധാരണകൾ ട്രെൻഡിങ് ആയി സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഓരോ ട്രെൻഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വയറൽ ആകാറുണ്ട്.

ഇപ്പോൾ ഇതേ രീതിയിലുള്ള ഒരു പുതിയ കിടിലൻ ട്രെൻഡിങ് കോമൺ വസ്ത്ര ധാരണയിൽ വന്നിരിക്കുകയാണ് പ്രിയതാരങ്ങൾ. മൂന്ന് പേരും ഒരേ പോലെ വസ്ത്രം ധരിച്ചാണ് പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഹാഫ് ജീൻ ധരിച്ചാണ് മൂവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്നുപേരുടെയും ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകരെ ഏറ്റെടുത്തിരിക്കുന്നു.

ഇതിൽ ആരാണ് കാണാൻ കൂടുതൽ സുന്ദരി എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ തമന്ന, മലയാളികളുടെ ഇഷ്ട നായിക സംയുക്ത മേനോൻ, ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളി നടി റിമ കല്ലിങ്കൽ എന്നിവരാണ് ഹാഫ് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മൂന്നുപേരുടെയും കൊളാഷ് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എന്നാൽ ഈ വസ്ത്രത്തിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് ആരാധകർക്ക് ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ഏതായാലും മൂന്നുപേരെയും കാണാൻ അടിപൊളി ലുക്ക് എന്നാണ് കമന്റുകൾ പറയുന്നത്.

തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളിൽ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് തമന്ന. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം പല വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും വേറിട്ട് നിൽക്കുന്ന മലയാളി നടി ആണ് റിമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. ഈയടുത്ത് പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബുവിനെ കുറിച്ചുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളെ ആവേശം കൊള്ളിച്ച താരമാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന സിനിമയിലൂടെ അഭിനയ ലോകത്തെക്ക്‌ കടന്നുവന്നതെങ്കിലും ടോവിനോ നായകനായി പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലൂടെ താരം മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Tamannaah
Samyuktha
Tamannaah
Rima
Click to comment

Leave a Reply

Your email address will not be published. Required fields are marked *