“ടിപ് ടിപ് ബർസാ പാനി”🥰 മഴയത്ത് കിടിലൻ ഡാൻസുമായി കത്രീനയും അക്ഷയും 🥰🔥 ആ ഹിറ്റ് ഗാനം വീണ്ടും

0
0

ഇപ്പോൾ ബോളിവുഡിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് സിനിമയാണ് സൂര്യവംശി. മൂന്ന് ദിവസത്തിനകം 70 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു എന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ കഴിഞ്ഞ് പ്രേക്ഷകരുടെ നുഴഞ്ഞുകയറ്റം ആണ് ഈ സിനിമ കാണാൻ തിയേറ്ററുകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇതിന്റെ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബിൽ റിലീസ് ആയപ്പോൾ 10 കോടി ജനങ്ങളാണ് കണ്ടത്. ഇപ്പോൾ ഈ സിനിമയുടെ പുതിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇന്നലെ റിലീസ് ചെയ്ത സോങ് ഇതുവരെ രണ്ടര കോടി പേർ കണ്ടു കഴിഞ്ഞു എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. മികച്ച രീതിയിലാണ് സോങ് പുറത്തുവന്നിട്ടുള്ളത്. ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന കത്രീന കൈഫ് തന്നെയാണ് പാട്ടിലെ ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞദിവസം ടി സീരീസ് എന്ന യൂട്യൂബ് ചാനൽ ആണ് ടിപ് ടിപ്പ് എന്ന ഈ ഗാനം പുറത്തിറക്കിയത്. ഇപ്പോൾ മ്യൂസിക് ട്രെൻഡിങ് ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ഈ പാട്ട്. മഴയത്ത് നനഞ്ഞ് കുളിക്കുന്ന കത്രീന കൈഫിന്റെ ഹോട്ട് പെർഫോമൻസ് ഏവരെയും ആകർഷിച്ചിരിക്കുന്നു. ഉദിത് നാരായണൻ & ആൾക യാഗ്നിക് എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിജു ഷാ യാണ് മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ഏതായാലും സോങ് വൈറൽ ആയിട്ടുണ്ട്.

അക്ഷയ് കുമാർ കത്രീന കൈഫ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡിസിപി വീർ സൂര്യവംശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. കത്രീന കൈഫ് ഡോക്ടർ ദിയ സൂര്യവംശി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് താര നിര തന്നെ ഈ സിനിമയിൽ കാണാൻ സാധിക്കും. പ്രശസ്ത ബോളിവുഡ് സിനിമാ താരങ്ങളായ അജയ് ദേവഗൺ റൺവീർ സിംഗ് തുടങ്ങിയവർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

രോഹിത് ഷെട്ടി എന്ന പ്രശസ്ത സംവിധായകൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആക്ഷൻ സിനിമയാണ് സൂര്യവംശി. റിലയൻസ് എന്റർടൈൻമെന്റ് ആണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത്. സിംഗം എന്ന സിനിമയിലെ അജയ് ദേവ്ഗനും സിംബ എന്ന സിനിമയിലെ രൺവീർ സിംഗുമാണ് ഈ സിനിമയിൽ ക്യാമയോ റോളിൽ പ്രത്യക്ഷപ്പെടുന്നത്. അത് സിനിമയുടെ പബ്ലിസിറ്റി വർധിപ്പിക്കുകയും ചെയ്തു.

ഈ സിനിമയ്ക്ക് ഒരു മലയാളി ടച്ച്‌ കൂടിയുണ്ട്. ഇതിന്റെ സിനിമാട്ടോഗ്രാഫർ പ്രശസ്ത മലയാള സിനിമാട്ടോഗ്രാഫർ ആയ ജോമോൻ ടി ജോൺ ആണ്. 2015 ലെ മികച്ച സിനിമാട്ടോഗ്രാഫർ ക്കുള്ള കേരളസംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് ജോമോൻ ടി ജോൺ. ചാപ്പാകുരിശ്, നീന, എന്നും നിന്റെ മൊയ്തീൻ, ചാർലി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തണ്ണീർമത്താൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിൽ സിനിമാട്ടോഗ്രാഫി ചെയ്തത് ഇദ്ദേഹമാണ്.

Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina

LEAVE A REPLY

Please enter your comment!
Please enter your name here