post
കേരളവും കാവി പുതപ്പിക്കുന്ന കാലം ഇങ്ങു അടുത്തെത്തിയിട്ടുണ്ട്…. ബിജെപി അധികാരത്തിൽ വന്നാൽ കേരളം രക്ഷപ്പെടും…. കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ വൈറൽ ആവുന്നു
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇപ്പോൾ വളരെ സജീവമായി ബിജെപി പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
താൻ ഒരിക്കലും തന്റെ പാർട്ടിയെ തള്ളിക്കളയുകയില്ല, 2021ലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഒരാൾ പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങള്‍ക്കായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും.
രണ്ട്, ആവേശംകൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോള്‍ പാര്‍ട്ടി വിടും. മൂന്ന്, ആദര്‍ശംകൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല എന്നും കൃഷ്ണകുമാർ പറയുന്നു.
അതുപോലെ തന്നെ അടുത്തിടെ അദ്ദേഹം പങ്കുവച്ച പോസ്റ്റിനു ഒരാള്‍ നല്‍കിയ കമന്റും അതിന് കൃഷ്ണ്കുമാര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. “എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന്” എന്നായിരുന്നു യദു കൃഷ്ണ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റ്. ഇതിന് കൃഷ്ണകുമാര്‍ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇങ്ങനെ ഒരു ചോദ്യത്തിന് കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. . 1, ലാ,ഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. 2. 80 തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുമ്പ് അനി,യന്‍ പറഞ്ഞ പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ
എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചൾക്ക് കാരണമായിരിക്കുകയാണ്, നടനെ വിമർശിച്ചും മറ്റു ചിലർ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.
കടപ്പാട്