എനിക്കൊരുത്തന്‍റെയും പ്ലേറ്റ്, ടോയ്ലറ്റ് എന്നിവ കഴുകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്ത് പറയണോഎന്ത് ചെയ്യണോ എന്നൊന്നും നിങ്ങൾ പഠിപ്പിക്കണ്ട. മുട്ടന്‍ കലിപ്പില്‍ ദിലീപിന്‍റെ നായികയായി എത്തിയ ലക്ഷ്മി മേനോന്‍ പറഞ്ഞത് ഇങ്ങനെ.

in Special Report

തമിഴ് നടി ലക്ഷ്മി മേനോനും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. അഭിപ്രായം പറയാൻ എപ്പോഴും മടിക്കുന്ന നടിയാണ് ലക്ഷ്മി. അതുപോലെ അടുത്തിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

നടൻ കമൽഹാസൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അടുത്ത സീസണിൽ ലക്ഷ്മി മേനോനും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് .

ഇത്തരമൊരു ഷോയുടെ പേരിൽ ക്യാമറയ്ക്ക് മുന്നിൽ വഴക്കിടാൻ പോകുന്നില്ലെന്നും മോശം ഷോയിൽ താൻ ഒരിക്കലും പങ്കെടുക്കില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഷോയിൽ പോയി മറ്റുള്ളവരുടെ ടോയ്‌ലറ്റുകളും പ്ലേറ്റുകളും കഴുകാൻ ആഗ്രഹിക്കുന്നില്ലെന്ന്


നടി വ്യക്തമാക്കി. എന്നാൽ നടിയുടെ ഈ പ്രസ്താവന വിവാദമായിരിക്കുകയാണ്. അപ്പോൾ ഇത്തരം ജോലി ചെയ്യുന്നവരെ കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് ആരാധകർ ചോദിക്കുന്നത്, ഇത്തരം ജോലിയിൽ ഏർപ്പെടുന്നവരെ കുറിച്ച്

എന്ത് പറയണമെന്ന് താൻ തീരുമാനിക്കുമെന്നും മറ്റുള്ളവർ ഇടപെടേണ്ടെന്നും ലക്ഷ്മി പറയുന്നു. എന്റെ ടോയ്‌ലറ്റും പ്ലേറ്റുകളും എല്ലാം ഞാൻ തന്നെ കഴുകുന്നു, മറ്റുള്ളവരുടെ പ്ലേറ്റുകളും ടോയ്‌ലറ്റും എനിക്ക് കഴുകേണ്ടതില്ല. ഈ ഷോകൾ

ഇഷ്ടപ്പെടുന്നവരുണ്ടാകാം, പക്ഷേ എനിക്ക് ഈ ഷോ ഇഷ്ടമല്ല, അതുകൊണ്ടാണ് ഞാൻ പോകുന്നില്ല. ഞാൻ അതിൽ ഉൾപ്പെടുമെന്ന് നിങ്ങൾ കരുതുന്നത് തെറ്റാണ്. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായവും നിലപാടുകളുമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

PHOTOSSSSSSSSSS