Connect with us

Entertainments

ഈ തീരുമാനം എന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്… ലക്ഷ്മി നക്ഷത്ര….

Published

on

അഭിനയ മേഖലയിലുള്ളവർക്ക് ഒരുപാട് ആരാധകരുള്ളതു പോലെ തന്നെ അവതരണ മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്കും നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. മലയാള ഭാഷയിലെ അവതരണ മികവിൽ തിളങ്ങി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് താരം.

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് അവതാരകയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ജനപ്രിയ അവതാരകയായി മാറിയത്. 2007 മുതൽ താരം അവതരണ മേഖലയിൽ സജീവമാണ്. അവതരണ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന മികവും താരത്തിന്റെ പ്രത്യേകതയാണ്. വളരെ ചെറുപ്പത്തിൽ തന്നെ താരം സംഗീതം പഠിക്കാൻ ഒരുങ്ങിയിരിക്കുന്നു.

ഏഴാം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ താരം കേരള സ്കൂൾ കലോൽസവത്തിൽ അഭിനയം, മോണോആക്ട്, സംഗീത മത്സരങ്ങളിൽ എല്ലാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ), മാർക്കറ്റിംഗിൽ സ്‌പെഷ്യലൈസ് ചെയ്ത മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) എന്നിവയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. വിദ്യാഭ്യാസ മേഖലയിലും താരം ഒരു വിരിഞ്ഞു നില്ക്കുന്ന പുഷ്പം തന്നെയാണ് എന്ന് ചുരുക്കം.

അതുകൊണ്ട് തന്നെ കലാരംഗത്തെ മികവുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട്. റെഡ് എഫ്എം റേഡിയോ ജോക്കിയായി താരം തന്നെ കരിയർ ആരംഭിച്ചു. പിന്നീട് തൃശ്ശൂരിലെ ഒരു കേബിൾ ടിവി ചാനലിലെ വി ജെ ആയി. പിന്നീടങ്ങോട്ട് പ്രമുഖ ചാനലുകളിൽ ചെറുതും വലുതുമായ പരിപാടികൾ അവതാരകയായി താരത്തെ തെരഞ്ഞെടുക്കുകയും താരം ആ ജോലി വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്കൂൾ ടൈം എന്ന പരിപാടിയാണ് താരം ആദ്യമായി ഹോസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യ , അബുദാബി , ദോഹ എന്നിവിടങ്ങളിൽ താരം സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. താരം ഒരുപാട് അവാർഡ് ദാന ചടങ്ങുകളും ഹോസ്റ്റ് ചെയ്തു. മാർക്കോണി മത്തായി എന്ന സിനിമയിലും താരം ഒരു വേഷം അഭിനയിച്ചു. എന്തായാലും തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും വിജയം കണ്ടെത്താൻ താരത്തിന് സാധിച്ചു എന്നതു തന്നെയാണ് ചുരുക്കം.

ഒട്ടനവധി ആരാധകരെ ഓരോ മേഖലയിൽ നിന്നും നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോൾ ശരീരഭാരം നിയന്ത്രിച്ച് സ്ലിം ബ്യൂട്ടി ആയിരിക്കുകയാണ് താരം. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ശരീരം വണ്ണം വച്ചപ്പോൾ തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ് ഈ തീരുമാനം എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ തീരുമാനത്തെ പ്രേക്ഷകർ മുക്തകണ്ഠം പ്രശംസിക്കുകയയാണ് ഇപ്പോൾ.

Lakshmi
Lakshmi
Click to comment

Leave a Reply

Your email address will not be published. Required fields are marked *