കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി പ്രിയ താരം. ഫോട്ടോകൾ വൈറൽ…

0
1

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ലിയോണ ലൈശോയ്.

ചുരുങ്ങിയ കാലം കൊണ്ട്  മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ലിയോണ ലൈശോയ്. ടെലിവിഷൻ നടനായ ലൈശോയ്യുടെ മകളാണ് താരം.  സിനിമയിൽ അതീവ നൈപുണ്യം ഉള്ളവരാണ് കുടുംബം തന്നെ എന്ന് ചുരുക്കം. എങ്കിലും താരം സിനിമാമേഖലയിൽ നിലനിൽക്കുന്നത് സ്വന്തമായ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ മികച്ച നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. മോഡലിൽ സജീവമായതു കൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2012 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടി.

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞു. 2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായത് ജവാൻ ഓഫ് വെള്ളിമല എന്ന സിനിമ ആണ്. മമ്മൂട്ടി നായകൻ ആയ ഈ സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

നോർത്ത് 24 കാദം, റെഡ് റൈൻ, ഹരം, ഒന്നും ഒന്നും മൂന്ന്, ആൻമരിയ കലിപ്പിലാണ്, മായാനദി, ക്വീൻ, മറഡോണ, അതിരൻ, ഇഷ്ക്, വൈറസ്, അന്വേഷണം, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. സിനിമക്ക് പുറമെ ഷോട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഴാമത്തെ ഛായചിത്രം എന്ന ഷോർട്ട് ഫിലിം എടുത്തു പറയേണ്ടതാണ്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമായി പ്രേക്ഷകരുമായി സംവദിക്കുന്നു.  അധികവും ശാലീന സുന്ദരിയായി സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ പുത്തൻ ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

ഒരു  വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെയൊരു ലുക്ക് താരം താരം കുറച്ചു മുൻപും അപ്ലോഡ് ചെയ്തിരുന്നു. അന്ന് അവ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വെഡിങ് ഫോട്ടോഷൂട്ടുകൾക്കു എന്നും സമൂഹ മാധ്യമങ്ങളിൽ സ്ഥാനം കൂടുതലായി ലഭിക്കാറുണ്ട്. അവ താരം പങ്കുവെച്ചപ്പോൾ ആവേശം ഇരട്ടിയായി.

Leona
Leona
Leona
Leona
Leona
Leona
Leona
Leona
Leona

LEAVE A REPLY

Please enter your comment!
Please enter your name here