Entertainments
സ്വയം ഇരയാകാന്‍ ഭയങ്കര താല്‍പര്യമുള്ള നാടാണ് നമ്മുടേത്… വിവാദ പ്രസ്താവനകളുമായി മംമ്ത…

സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് മമ്ത മോഹൻദാസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കു കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.



ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.



അതുപോലെതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമയിലെ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ച് കയ്യടി നേടിയത്.



എന്നാൽ ഇപ്പോൾ താരം ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ താരം തുറന്നുപറഞ്ഞു പ്രസ്താവനകൾ എല്ലാം വിവാദപരമായ പോയി എന്നതാണ് അഭിമുഖം വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. സ്വയം ഇരയാകാന്‍ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേത് എന്നാണ് താരം പറഞ്ഞത്.
അതുപോലെതന്നെ താരം സ്ത്രീകളെ കുറിച്ച് പറഞ്ഞ വാക്കും വിവാദമായിട്ടുണ്ട്.



കാരണം താരം പറഞ്ഞത് സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഈ പാട്ട് തന്നെ എത്ര കാലമായി പാടി കൊണ്ടിരിക്കുകയെന്നും ആണ് താരം ചോദിക്കുന്നത്. ചെറിയ പെണ്‍കുട്ടികള്‍ക്കാണ് അതെ പ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അവരുടെ കാല്‍വെപ്പുകള്‍ അഭിമാനത്തോടെ തന്നെ മുന്നോട്ടു വെക്കണമെന്നും താരം കൂട്ടിച്ചേർത്തു. രണ്ടായാലും വളരെ പെട്ടെന്ന് താരത്തിന് അഭിമുഖം വൈറൽ ആയിട്ടുണ്ട്.





