Connect with us

Entertainments

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാള സിനിമയിൽ വേറെ ഇല്ല… സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ് മംമ്ത മോഹന്‍ദാസ്… കുറിപ്പ്….

Published

on

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടാകും.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ സാധിച്ചു എന്നു പറയുന്നതിനേക്കാൾ നല്ലത് താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു എന്ന് പറയുന്നതാകും. അത്രത്തോളം മിഴിവും തെളിവും ഉള്ള ഒരു അഭിനേത്രിയാണ് താരം എന്ന് നിസ്സംശയം പറയാം. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്താനും താരം മടി കാണിക്കാറില്ല.

കഴിഞ്ഞ ദിവസം താരം സ്ത്രീ മനോഭാവത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വിമർശനത്തിന് കാരണമായിരിക്കുകയാണ്. സ്ത്രീകൾ എപ്പോഴും ഇരയാക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും മാറി ചിന്തിക്കുകയാണ് വേണ്ടത് എന്നും ഇന്നത്തെ കാലത്തെ പെൺകുട്ടികളിൽ അങ്ങനെ കണ്ടു വരുന്നുണ്ട് എന്നും അഭിമാനത്തോടെ മുന്നോട്ടുള്ള കാൽച്ചുവടുകൾ വെക്കുകയാണ് വേണ്ടത് എന്നൊക്കെയാണ് താരം പറഞ്ഞത്.

എന്നാൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുകയും ഒരുപാട് വിമർശന സ്വരങ്ങൾ താരത്തിനെതിരെ ഉയർന്നു വരികയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ ഒരുപാട് പേരാണ് താരത്തിന് നിലപാടിനെതിരെ സ്വന്തം ശബ്ദം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ട ഒരു കുറിപ്പ് ഇപ്പോൾ വൈറലായി പ്രചരിക്കപ്പെടുന്നുണ്ട്.

ആയിഷ എന്ന ഫേസ്ബുക് പ്രൊഫൈലിൽ നിന്നും അപ്‌ലോഡ് ചെയ്ത പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം: മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേർന്ന് നിൽക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തിൽ ഇല്ല.

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തിൽ ഇല്ല. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ്! To cancel out every victim out there by saying “I don’t project everything I have been through and self victimize. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!

എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാൻ abuseന്റെ വിക്ടിമാണ്, ഞാൻ assaultന്റെ വിക്‌ടിമാണ്.. ഞാൻ ഒരു പെണ്ണായത് കൊണ്ട് ജെൻഡറിന്റെ വിക്‌ടിമാണ് ഹ ഹ ഹ. You can’t do that!! Put your best foot forward and try to live by example. ഇന്ന് female children are much more privileged than male children hahaha. Role reversal ആയി. ഇന്ന് Girls are overconfident.” “I see how women go out of divorces… they separate and are out to ruin the lives of their husbands”
Mamtha Mohandas Do us a favor…

Mamta Mohandas
Mamta Mohandas
Mamta Mohandas
Mamta Mohandas
Click to comment

Leave a Reply

Your email address will not be published. Required fields are marked *