ദിലീപേട്ടനെ അങ്ങനെ കണ്ടപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി… അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്…നടി മന്യ പറയുന്നു…

0
0

മലയാള സിനിമ ചരിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന അഭിനേത്രിയാണ് മന്യ. താരം നായികയായി അഭിനയിച്ച സിനിമകളിൽ മിക്കതും വൻവിജയമായിരുന്നു. ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സജീവമായിരുന്ന കാലഘട്ടത്തിൽ അത്രയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചിരുന്നു കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നത്. പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

താരത്തിന്റെ സിനിമ അഭിനയം മേഖലയിൽ നിന്നുള്ള വിടവാങ്ങൽ പ്രേക്ഷകർക്ക് വലിയ ഒരു ആഘാതം തന്നെയായിരുന്നു. കാരണം അത്രത്തോളം തെളിവിലും മികവിലും ആയിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. പക്ഷേ വിവാഹത്തിനു ശേഷം  താരം സിനിമാഭിനയം മേഖലയോട് വിട്ടുനിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമാ മേഖലയിൽ ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന് ആരാധക വൈപുല്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോൾ താരം കുഞ്ഞിക്കൂനൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ഞിക്കൂനന്‍. ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. സിനിമയില്‍ ദിലീപ് കുഞ്ഞന്റെ വേഷത്തില്‍ നില്‍ക്കുന്ന ലുക്കിനൊപ്പം നിന്നെടുത്ത ഫോട്ടോ പങ്കുവെച്ചതിന് കൂടെ ഒരു കുറിപ്പും താരം പങ്കു വെച്ചിട്ടുണ്ട്. ‘എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ മുന്‍പിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല.

അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്’ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയിരിക്കുന്നത്.

Manya
Manya
Manya
Manya
Manya

LEAVE A REPLY

Please enter your comment!
Please enter your name here