Entertainments
ഗർഭിണിയാണെന്ന് സന്തോഷം വെളിപ്പെടുത്തി പ്രിയ താരം നമിത… ആശംസകളുമായി ആരാധകർ….

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നമിത. തമിഴ്നാട്ടിലെ ബിജെപി സർക്കാരിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് താരം ഇപ്പോൾ. 2001 മുതൽ താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥിയായ പങ്കെടുത്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്.



ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക കയ്യടി നേടുകയും ചെയ്ത താരം ഇപ്പോൾ രാഷ്ട്രീയ രംഗത്തും സജീവമാണ്. എന്തൊക്കെയാണെങ്കിലും അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം തന്റെ മാദക സൗന്ദര്യം കൊണ്ട് ഒരുപാട് പ്രേക്ഷകരെ കയ്യിൽ എടുത്തിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.



ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ പതിനേഴാം വയസ്സിൽ മിസ്സ് സൂറത്ത് പട്ടം താരത്തിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ ഇരുപതാം വയസ്സിൽ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അതോടു കൂടിയാണ് താരത്തിന് ഒരുപാട് അവസരങ്ങൾ വരാൻ തുടങ്ങിയത്. അഭിനയ മേഖലയിൽ താരത്തിന് മോഹിപ്പിക്കുന്ന ശരീര ഘടനയും സൗന്ദര്യത്തിലും ആരാധകരെ നേടി.



സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് താരം പരസ്യങ്ങളിലാണ് അഭിനയിച്ചത്. അഭിനയിച്ച പരസ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ചലച്ചിത്ര നിർമ്മാതാക്കൾ എല്ലാം മികച്ച മുൻനിര നായകന്മാരുടെ കൂടെ പോലും താരത്തിന് അവസരങ്ങൾ നൽകി. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് സിനിമകളൊക്കെ വിജയങ്ങൾ ആവുകയും ചെയ്തു.



ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ബ്ലാക്ക് സ്റ്റാലിയൻ, പുലിമുരുകൻ എന്നീ സിനിമകളിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. പുലിമുരുകൻ എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രം മലയാളികൾക്കിടയിൽ ഏറെ പ്രശസ്തി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു.



ഇപ്പോൾ താരം താൻ ഗർഭിണിയാണെന്ന് വിശേഷമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരതിന്റെ പുതിയ വിശേഷം ആരാധകർ വലിയ ആരവത്തോടെ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ആരാധകരാണ് താരത്തിന് ആശംസകളും പ്രാർത്ഥനകളും രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വിശേഷ വാർത്ത വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.






