ഇതിന്റെ പിന്നിലെ സത്യം ഇതാണ്.. പണ്ട് വലിയ സന്യാസിമാര്‍ ഒക്കെ അവരുടെ ഇന്റെര്‍ണല്‍ ഒര്‍ഗന്‍സ് ഒക്കെ പുറത്തിട്ട് ക്ലീന്‍ ആക്കുമത്രേ.. സത്യമായിട്ടും ഇങ്ങനെ കേട്ടിട്ടുണ്ട്… ആ സന്യാസിയെ തപ്പി സോഷ്യല്‍ മീഡിയ.. നവ്യയുടെ പ്രസ്താവന ഏറ്റെടുത്ത് ട്രോളന്‍മാര്‍..

ഒരു പിടി നായിക വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ. മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ ഓരോ ചിത്രത്തിലൂടെയും

ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ താരത്തിന് സജീവ ആരാധകരുണ്ട്. ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഇപ്പോൾ ടെലിവിഷൻ

ഷോകളിൽ സജീവമാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന കിടിലം ഷോയുടെ വിധികർത്താക്കളിലൊരാളാണ് ഇപ്പോൾ താരം. പരിപാടിക്കിടെ താരം നടത്തിയ പ്രസംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

” പണ്ടത്തെ ഭാരത സന്യാസിമാർ ആളുകളുടെ ആന്തരിക അവയവങ്ങൾ പുറത്തെടുക്കുകയും കഴുകുകയും തിരികെ വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു,” താരം പറഞ്ഞു. ഇതിന്റെ ആധികാരികതയെയും സത്യാവസ്ഥയെയും കുറിച്ച് തനിക്ക്

കാര്യമായൊന്നും അറിയില്ലെന്നും എന്നാൽ സോഷ്യൽ മീഡിയ താരത്തെ വളരെ വിമർശനാത്മകമായ രീതിയിലാണ് പരിഹസിക്കുന്നതെന്നും താരം പറഞ്ഞു. ഇയാൾക്ക് എങ്ങനെ ഇത്തരം മണ്ടത്തരങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

“അത് ശെരിയാണ്‌ കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇങ്ങനെ കിഡ്നി കഴുകുന്നതും അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടു, ഉടനെ മുകേഷിന്റെ പരിഹാസത്തോടെയുള്ള മറുപടി മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. എന്തായാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എപ്പിസോഡ് വൈറലായിക്കൊണ്ടിരിക്കുകയാണ്.