സ്റ്റൈലിഷ് ലഹങ്കയിൽ തിളങ്ങി നയൻ‌താര ചക്രവർത്തി… 🥰😍🔥നായികയാവാനൊരുങ്ങി താരം…

0
0

മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാ നായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെ തന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാല താരങ്ങളായി മലയാള സിനിമയിലേക്ക് വരുന്നവരും ഒട്ടേറെ കഴിവുകൾ കൊണ്ട് മികവുള്ളവർ ആയിരിക്കും. അത്രത്തോളം കണിശമായി തന്നെയാണ് ചെറിയ കുട്ടികളെ വരെ കാസ്റ്റ് ചെയ്യുന്നത്.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് നയൻ‌താര ചക്രവർത്തി.  2005 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. മറ്റു ബാലതാരങ്ങളിൽ നിന്നും നയൻതാര ചക്രവർത്തിയെ മാറി തോന്നുന്നത് കഴിവുകളുടെ തെളിവ് കൊണ്ട് തന്നെയാണ്. അതുകൊണ്ടു തന്നെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു.

ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തിളങ്ങുമ്പോൾ തന്നെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. വേറിട്ട അഭിനയ ശൈലിയും സംസാര രീതിയും പിന്തുടർന്നു കൊണ്ടാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. മറ്റു താരങ്ങളെക്കാൾ കുട്ടി നയൻ താരക്ക് ആരാധക വൈപുല്യം ഉണ്ടാവാനും കാരണം അത് തന്നെ.

കിലുക്കം കിലുകിലുക്കം എന്ന സിനിമയിളെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അതായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഇപ്പോഴും താരം അഭിനയിച്ച ആ സിനിമയിലെ വേഷവും ഡയലോഗുകളും മലയാളികൾക്ക് സുപരിചിതമായിരിക്കും. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും ഈ ചെറിയ വയസ്സിനുള്ളിൽ താരം അഭിനയിച്ചു. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി ഭാഷയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. തമിഴിൽ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

അഭിനയ മികവിൻ ഒത്തിരി സമ്മാനങ്ങളും അവാർഡുകളും താരം നേടി. 2005 ലെ മികച്ച ബാല താരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ്  തരത്തിനാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും  ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വളരെ പെട്ടന്ന് താരംഗമാവാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

LEAVE A REPLY

Please enter your comment!
Please enter your name here