തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ആരാധകർ.
ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. മലയാളത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്, എന്നിരുന്നാലും തമിഴിൽ.
ആയിരുന്നു നയൻതാരയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചത്. തമിഴിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് താരത്തിന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും ലഭിച്ചത്, എന്നാൽ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് തമിഴ് ആരാധകർ,
കഴിഞ്ഞ ദിവസം ക്ഷേത്രദർശനത്തിന് എത്തിയ താരത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് താരത്തിനെതിരെ വിമർശനം ഉയർന്നു വന്നത്. കുംഭകോണത്തിനടത്തുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയതായിരുന്നു നയൻതാര.
ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവറിഞ്ഞ് ക്ഷേത്ര പരിസരതത് വൻ ജനക്കൂട്ടമെത്തി. ആളുകളുടെ തിരക്ക് കാരണം ഇരുവർക്കും ബുദ്ധിമുട്ടുണ്ടായി.ഈ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം അടുത്തുള്ള.
മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെയും ജനക്കൂട്ടമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ തന്റെ തോളിൽ കൈയിട്ടത് നയൻതാരയ്ക്കിഷ്ടപ്പെട്ടില്ല. ഇതിന്റെ ദേഷ്യം ചെറുതായി പ്രകടിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ.
ആളുകൾ തുടരെ ഫോട്ടോ എടുത്തു. ഒരാളോട് ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കുമെന്ന് നടിക്ക് ദേഷ്യപ്പെടേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഈ വീഡിയോ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ നിരവധി.
പേരാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്, മലയാളികൾ ഒരു വിലയും കൊടുക്കാത്തവരാണ്, നമ്മൾ അല്ലെ വളർത്തി വലുതാക്കിയത് എന്നാണ് തമിഴ് ജനങ്ങൾ പറയുന്നത്, താരത്തിന്റെ സിനിമ കാരിയാറിനെത്തന്നെ ഇത് ബാധിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്