നല്ല ഉയരവും കണ്ണുകളും, അതോടൊപ്പം എന്റെ നല്ല ഫീച്ചര്‍സും… സിനിമയിലേക്കെന്ന് പറഞ്ഞ് പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌.. പരിഭവം പറഞ്ഞ് നേഹ സക്സേന

0
0

മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

സിനിമാ മേഖലയിലേതു പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു.

ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇപ്പോൾ തുറന്നു പറയുകയാണ്. ഓഡിഷൻ കഴിഞ്ഞാൽ സംവിധായകനിൽ നിന്നോ നിര്‍മ്മാതാവിൽ നിന്നോ ഷോ കോര്‍ഡിനേറ്ററില്‍ നിന്നോ തനിക്ക് ഫോണ്‍ കോള്‍ വരാറുണ്ട് എന്നാണ് താരം പറയുന്നത്.

തന്നോട് മോശമായാണ് അവർ സംസാരിക്കുന്നത് എന്നും ഷോര്‍ട്ട് ഡ്രസ്സില്‍ വരാന്‍ കഴിയുമോ എന്ന് ചോദിക്കും എന്നും താരം പറയുന്നു. എന്തിനാണ് ഷോട്‌സ് എന്ന് ചോദിച്ചാല്‍ ഷോട്ട് ഡ്രസ്സ് ഇട്ടുള്ള കഥാപാത്രമാണ് സിനിമയില്‍ എന്നു മറുപടി ലഭിക്കും എന്നാണ് താരം പറയുന്നത്. തുടര്‍ന്ന് പലയിടത്തും വച്ച് കാണാം എന്നായിരിക്കും പിന്നീട് അണിയറ പ്രവർത്തകർ പറയാറുള്ളത് എന്നും താരം പറയുന്നുണ്ട്.

Neha
Neha
Neha
Neha

LEAVE A REPLY

Please enter your comment!
Please enter your name here