Entertainments
കുട്ടിയോടൊപ്പം കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പേളി മാണി… ഫോട്ടോകൾ വൈറൽ…

മലയാളം ടെലിവിഷൻ രംഗങ്ങളിലും ചലച്ചിത്ര മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മാണി. അഭിനേത്രി എന്നതിലപ്പുറം ടെലിവിഷൻ അവതാരകയായും യൂട്യൂബർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയായ ദി ഫോർ ഡാൻസിലെ മൂന്ന് സീസണുകളിലും കോ ആങ്കർ ആയി താരം പ്രവർത്തിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയെടുക്കുകയും ചെയ്തു.



2018 മലയാളം ബിഗ് ബോസ് സീസൺ വൺന്റെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി കൂടിയായിരുന്നു താരം. ഇന്ത്യാവിഷൻ എന്ന മലയാളം ടെലിവിഷൻ ചാനലിൽ യെസ് ജൂക്ക്ബോക്‌സ് എന്ന സംഗീത പരിപാടിയുടെ 250-ലധികം എപ്പിസോഡുകൾ ആങ്കർ ചെയ്താണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നു.



ഇതിനു ശേഷമാണ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ടേസ്റ്റ് ഓഫ് കേരള എന്ന കുക്കറി ഷോ താരം അവതരിപ്പിച്ചത്. GumOn D2 എന്ന പരിപാടിയിൽ അവതാരക ജൂവൽ മേരി ക്ക് പകരമായി താരം അവതരണ മേഖലയിലേക്ക് വന്നത് ശ്രദ്ധേയമായിരുന്നു. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ മൂന്ന് സീസണിലും വളരെ സരളമായും സരസമായും പരിപാടിയും മുന്നോട്ടു കൊണ്ടുപോയ ആങ്കർ ആണ് താരം.



സിനിമയിൽ അഭിനേത്രിയായും ഗാനരചയിതാവ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്തിലധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നാലോളം സിനിമകളിൽ താരം ഗാനങ്ങൾ രചിക്കുകയും പ്രശസ്ത സംഗീതസംവിധായകർ കമ്പോസ് ചെയ്യുകയും ചെയ്ത ഹിറ്റ് പാട്ടുകളുടെ രചയിതാവായി ചെയ്തു. എന്തായാലും തന്നിലൂടെ കടന്നുപോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം എല്ലാ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. താര ത്തിന്റെ ഗർഭാവസ്ഥയും പ്രസവവും മകളുടെ ഇതുവരെയുള്ള വളർച്ചയും എല്ലാം പ്രേക്ഷകരുടെ അടുത്തറിഞ്ഞ വിശേഷങ്ങൾ ആയി മാറുന്നത് താരം പങ്കുവെക്കുന്നതിനും കൊണ്ട് തന്നെയാണ്. പേളി മാണി യുടെ ഭർത്താവ് ശ്രീനിഷും മകൾ നിളയും എല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്.



ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് മാലിദ്വീപിൽ താരം അവധി ആഘോഷിക്കാൻ പോയ ഫോട്ടോകളും മറ്റും ആണ്. വളരെ സ്റ്റൈലിഷ് ഗ്രൂപ്പിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്.



