Entertainments
വിജയലക്ഷ്മി യിൽ നിന്ന് അമൃത യിലേക്ക് പിന്നെ രംഭയിലേക്കും… നടിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ…

അറിയപ്പെടുന്ന ഒരു ചലച്ചിത്ര അഭിനേത്രിയാണ് രംഭ. 90 കളിലും 2000 കളിലും ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു താരം എന്ന് സംശയമില്ലാതെ പറയാം. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ തരത്തിലുള്ള അഭിനയ വൈഭവം കാഴ്ചവെക്കുകയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ഓരോ സിനിമകളിലൂടെയും നേടിയെടുക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസിക്കപ്പെട്ടത് തന്നെയാണ്.



15 വർഷത്തിലേറെ നീണ്ട താരത്തിന് അഭിനയ ജീവിതത്തിൽ താരം തെലുങ്ക് , തമിഴ്, മലയാളം , കന്നഡ , ഹിന്ദി തുടങ്ങി എട്ട് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാഷകൾക്ക് അതീതമായി താരം ആരാധകരെ നേടിയത് ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥമായി സമീപിക്കുന്നത് കൊണ്ടും ഓരോ വർഷത്തെയും വളരെ മനോഹരമായും പക്വമായി അവതരിപ്പിക്കുന്നത് കൊണ്ടും ആരാധകർക്ക് വലിയതോതിൽ ആഴത്തിൽ എത്തിക്കുന്നത് കൊണ്ടുമാണ്.



നടി, സിനിമാ നിർമ്മാതാവ്, ടിവി ജഡ്ജി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.1991 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ വാർഷിക ആഘോഷ പരിപാടിയിൽ അവതരിപ്പിച്ച മാതൃ എന്ന കഥാപാത്രം സംവിധായകൻ ഹരിഹരൻ കാണാനിടയാവുകയും അതിലൂടെ സർഗം എന്ന സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ആണ് ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്.



വിജയലക്ഷ്മി എന്നായിരുന്നു താരത്തെ യഥാർത്ഥനാമം. ഓൺ സ്ക്രീനിന് വേണ്ടിയാണ് അമൃത എന്ന് ആക്കിയത്. പിന്നീട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് രംഭ എന്ന പേരിലേക്ക് താരം മാറിയത്. 1992ലാണ് സർഗം എന്ന സിനിമ പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ തെലുങ്ക് ചിത്രമായ ആ ഒക്കത്തി അടക്ക് എന്ന സിനിമയിലും താരം അഭിനയിച്ചു.



1990-കളുടെ അവസാനത്തിൽ തന്റെ കരിയറിന്റെ ഉയർച്ച താരം കണ്ടെത്തിയത് ഗ്ലാമർ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയാണ്. 1997ലാണ് മമ്മൂട്ടിയോടൊപ്പം ഹിറ്റ്ലർ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അഭിനയ പ്രാധാന്യമുള്ള അത്തരത്തിലുള്ള കഥാപാത്രങ്ങളിലൂടെയും താരം കരിയറിൽ വിജയം ഉറപ്പുവരുത്തി. 2003ലാണ് താരം കരിയറിൽ മറ്റൊരു മേഖലയിലേക്ക് കടക്കുന്നത്.



ത്രീ റോസസ് എന്ന സിനിമയുടെ സഹ നിർമ്മാതാവായ താരം തുടക്കമിട്ടത് 2003 ലായിരുന്നു. മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , കന്നഡ , ഭോജ്പുരി , ബംഗാളി എന്നീ ഭാഷകളിൽ രംഭ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ജനപ്രിയമായ തമിഴ് ടിവി ഷോയായ മാനദ മയിലാടയിലും തെലുങ്ക് ഡാൻസ് ഷോയായ ഡീയിലും വിധികർത്താവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ചലച്ചിത്ര മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തെ ആരാധകർ ഒരുപാടാണ്.



വിവാഹത്തിനുശേഷം താരം സിനിമ അഭിനയം നിർത്തി വെക്കുകയാണ് ചെയ്തത്. ഇപ്പോൾ ഭർത്താവും മൂന്ന് മക്കൾക്കുമൊപ്പം താരം താമസിക്കുന്നത് torrento യിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. അഭിനയം മേഖലയിലേക്ക് താരം തിരിച്ചുവരുന്നത് ആരാധകർ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമ്മാനിച്ചത്.





