Connect with us

Entertainments

സിനിമയിലെ യാത്ര അത്ര എളുപ്പമായിരുന്നില്ല.. കുറേ കഷ്ടപ്പെട്ടു… 90 കളിൽ ബോള്ളിവുഡിൽ വിലസിയിരുന്ന നായിക.. KGF 2 താരം രവീണ ടണ്ടൻ പറയുന്നു…

Published

on

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലും നിർമ്മാതാവുമാണ് രവീണ ഠണ്ടൻ. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷം 1991ലാണ് താരം അഭിനയം മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളും പിന്തുണയും നേടിക്കൊടുക്കുന്ന തരത്തിൽ മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചു.

1991 ലെ മികച്ച ആക്ഷൻ സിനിമയായ പത്തർ കേ ഫൂലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിച്ചത്. അത് ആ വർഷത്തെ പുതിയ മുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടാൻ കാരണമാവുകയും ചെയ്തു. ദിൽവാലെ , മൊഹ്‌റ, ലാഡ്‌ല, ഖിലാഡിയോൻ കാ ഖിലാഡി, സിദ്ദി , ഗുലാം-ഇ-മുസ്തഫ , ഘർവാലി ബഹർവാലി , ബഡേ മിയാൻ ഛോട്ടേ മിയാൻ, ദുൽഹെ രാജ, അനാരി നമ്പർ 1, ക്രൈം ഡ്രാമ ഷൂൾ, ദാമൻ , അക്സ് എന്നിവ താരത്തിലെ പ്രധാന സിനിമകളാണ്.

നിരവധി റിയാലിറ്റി ഡാൻസ് ഷോകളിൽ ടാലന്റ് ജഡ്ജിയായി ടെലിവിഷൻ മേഖലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവേശിച്ചു, കൂടാതെ താരത്തിന്റെ സ്വന്തം ടോക്ക് ഷോകളായ ഇസി കാ നാം സിന്ദഗി, സിംപ്ലി ബാതിയൻ വിത്ത് രവീണ, എന്നിവയും സിനിമാ മേഖലയിൽ നിന്ന് താരം എടുത്ത ഇടവേളകളിൽ പുറത്തുവന്നതാണ്. നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

2017-ൽ മകളെ ബലാത്സംഗം ചെയ്‌തതിന് പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷത്തിൽ താരം അഭിനയിച്ച മാറ്റർ എന്ന സിനിമയിലെ അഭിനയവും മികച്ച പ്രേക്ഷക പ്രശംസ താരത്തെ നേടിക്കൊടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത കെജിഎഫ്: ചാപ്റ്റർ ടുവിൽ യഷിനു ഒപ്പമുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തെ സ്റ്റാർ ആക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഈയൊരു സിനിമയിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

പക്ഷേ ഇത്രത്തോളം വലിയ സ്റ്റാർ പദവി ഇപ്പോൾ താരം അലങ്കരിക്കുന്നുണ്ടെങ്കിലും ഈ വർത്തമാനത്തിലേക്ക് എത്താനുള്ള വഴി അത്ര എളുപ്പമുള്ള ആയിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. കരിയറിന്റെ തുടക്കത്തിൽ താരം ഒരു പരസ്യ ചിത്ര നിർമ്മാതാവായ പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ ഇന്റേൺ ചെയ്തിരുന്നു. അവിടെ നിന്നു മോഡലിംഗിലേക്ക് ചുവടു വെക്കുന്നതിന് മുമ്പ് മോശം ജോലികൾ ചെയ്തിരുന്നു എന്ന് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

സ്റ്റുഡിയോയിലെ നിലംതുടയ്‌ക്കുകയും തറയിൽ നിന്ന് ഛർദ്ദി കോരി വൃത്തിയാക്കുകയും വരെ താരം ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ മോഡലുകൾ ഷൂട്ടിംഗ് സമയത്തിന് എത്താതിരുന്നാൽ താൻ പകരം മോഡൽ ആകുമായിരുന്നു എന്നും ആദ്യമെല്ലാം അത് സൗജന്യമായി ആണ് ചെയ്തിരുന്നത് എങ്കിലും പിന്നീട് അതിലൂടെ പണം സമ്പാദിക്കാൻ തുടങ്ങി എന്നും താരം പറയുകയുണ്ടായി. പിന്നീടാണ് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നത് എന്നും താരം പറഞ്ഞു.

Raveena
Raveena
Raveena
Raveena
Raveena
Click to comment

Leave a Reply

Your email address will not be published. Required fields are marked *