എജ്ജാതി പൊളപ്പൻ ഡാൻസ്.. കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി ഋതിക സിംഗ്… ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറൽ…

0
0

സൗത്ത് ഇന്ത്യൻ സിനിമ അഭിനയത്രികളുടെ കൂട്ടത്തിൽ പ്രമുഖയാണ് ഋതിക സിംഗ്. 2016 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലാണ് അഭിനയിച്ചത്. സ്പോർട്സ് രംഗത്ത് തിളങ്ങി നിന്ന താരം ആദ്യമായി അഭിനയിച്ചത് ഒരു സ്പോർട്സ് ഫിലിമിൽ തന്നെയാണ്.

കിക്ക് ബോക്സർ എന്ന നിലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മുൻ മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് ആയ താരമിപ്പോൾ സിനിമയിലാണ് സജീവമായിട്ടുള്ളത്. 2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച താരം പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിലും പ്രത്യക്ഷപ്പെട്ടു. ഇതിനേക്കാൾ അപ്പുറം താരം ശ്രദ്ധിക്കപ്പെട്ടത് അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചതിൽ പിന്നെയാണ്.

ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. സ്പോർട്സ് റിലേറ്റഡ് സിനിമ തന്നെ ആയത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരത്തിന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. പ്രശസ്ത സംവിധായക സുധ കൊങ്കര എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇറുതി സൂട്രൂ വിൽ ആൻ താരം പിന്നീട് താരം അഭിനയിക്കുന്നത്.

വലിയ പ്രേക്ഷക പിന്തുണ ഈ സിനിമക്ക് ലഭിച്ചതിന് ശേഷമാണ് സിനിമ ഹിന്ദിയിൽ റിലീസ് ചെയ്തത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ദേശീയ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. നാഷണൽ ഫിലിം സ്പെഷ്യൽ ജൂറി അവാർഡ് താരത്തിന് ഈ സിനിമയിലെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഇതു താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിൽ വലിയ ഒരു നാഴികക്കല്ല് തന്നെയായിരുന്നു.

വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഗുരു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോൾ സിനിമാ മേഖലയിലുള്ള സംസാരം. എല്ലാ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെ ആണ് താരം അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിൽ തനിക്ക് റൊമാന്റിക് വേഷങ്ങളും ചേരുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്. പക്ഷേ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമേ താരം സെലക്ട് ചെയ്യുകയുള്ളൂ.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. നടി എന്നതിലുപരി ഒരു മോഡലും കൂടിയായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും  വൈറലായി പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോ ആയാണ് താരത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ തരംഗം സൃഷ്ടിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടു. മികച്ച പ്രേക്ഷക അഭിപ്രായവും നേടുന്നു.

Ritika
Ritika
Ritika
Ritika

LEAVE A REPLY

Please enter your comment!
Please enter your name here