post
ഉളുപ്പുണ്ടോ തളേ നിങ്ങൾക്ക്.. മാസ് ഡയലോഗും തീപ്പൊരി അടിയും “” ആതിരയുടെ മകള്‍ അഞ്ജലി “” എഴുമിനിറ്റ് ഉള്ള ട്രെയിലർ പുറത്ത്..
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആതിരയുടെ മകൾ അഞ്ജലി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സന്തോഷ് പണ്ഡിറ്റ് സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലർ പറയുന്നു.
ട്രെയിലറിന്റെ ദൈര് ഘ്യം ഏഴു മിനിറ്റാണെന്നത് കൗതുകകരമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിച്ചു. സന്തോഷ് പണ്ഡിറ്റാണ് സംവിധായകനും തിരക്കഥയും നിർമ്മാതാവും. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.
നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ വരുന്നതെന്നും സംവിധായകൻ പറഞ്ഞു – ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത് 37-47 വയസ്സിലാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സമയത്ത് അവർ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ.
നല്ല പാട്ടുകളും മറ്റ് കൊമേഴ്‌സ്യൽ ഘടകങ്ങളും ഉള്ള ചിത്രമാണ് ഇതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. കാണുക വീഡിയോ മുഴുവനും.