ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. എക്സ്പീരിയൻസ് കുറവായിരിക്കും… സേവ് ദി ഡേറ്റ്

ഫോട്ടോസ് ഒക്കെ പെണ്ണ് എടുത്താൽ ശരിയാകുമോ? വീഡിയോസും ഫോട്ടോസുമൊക്കെ ആണുങ്ങൾ എടുത്താലാ കൂടുതൽ ഭംഗി. അവർ കുറച്ചു കൂടെ പ്രൊഫഷണൽ ആയിരിക്കും. ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു.
എക്സ്പീരിയൻസ് കുറവായിരിക്കും.
ഇവളെ ആരാ ഏൽപ്പിച്ചത്?.
ശേ ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ പരിചയത്തിൽ ഉള്ള അച്ചൂസ് വീഡിയോസ്നെ വിളിച്ചു പറഞ്ഞേനെ.

ദൃശ്യ അലനോട് കുറച്ച് ഒരു നീരസത്തോടെ പറഞ്ഞു. അവരുടെ സേവ് ദി ഡേറ്റ് ഷൂട്ടിംഗ് ആയിരുന്നു. ദൃശ്യക്ക് ക്യാമറയും തൂക്കി വന്ന ആ പെണ്ണിനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായില്ല. അച്ഛന്റെ കൂട്ടുകാരന്റെ മോളാണ്. നോർത്തിലായിരുന്നു. ഇപ്പൊ കേരളത്തിൽ വന്ന് സെറ്റിൽ ആയി. പുള്ളിക്കാരിയുടെ ഫസ്റ്റ് ക്ലയന്റ് നമ്മളാ. അലൻ പറഞ്ഞു

ബെസ്റ്റ്,ദേ അലൻ, ഇത് നമ്മുടെ ജീവിതത്തിൽ എപ്പോഴും ഓർമ്മിക്കുന്ന സൂക്ഷിച്ചു വെയ്ക്കുന്ന ഒരു മനോഹരമായ ദിവസം ആണ്. ഇത് കൊളമാകുമോ?.
നമുക്ക് നോക്കാം. ഇത് കൊള്ളില്ലെങ്കിൽ വേറെ നോക്കാമെന്നേ.
ഫോട്ടോഗ്രാഫർ പെൺകുട്ടി ക്യാമറയും തൂക്കി അടുത്തേക്ക് വന്നപ്പോൾ അവർ സംസാരം നിർത്തി. ഹായ് ഞാൻ.. ഐശ്വര്യ..ദൃശ്യ അലൻ..
അതെ ഷൂട്ടിംഗിന് നമുക്ക് മലകളും പുഴകളുമൊന്നും വേണ്ട.. ഐ മീൻ..
ഒരെ ടൈപ്പ് വീഡിയോസ് ബോർ ആണ്. പിന്നെ ലിപ്‌ലോക്, ഇന്റിമേറ്റ് സീൻ അങ്ങനെ ഒന്നും വേണ്ട..

നമുക്ക് ഇതൊരു ഷോർട് ഫിലിം പോലെ ഷൂട്ട്‌ ചെയ്യാം.. അതിന് കുറച്ചു ദിവസങ്ങൾ ചിലപ്പോൾ വേണ്ടി വരും. എന്നാലും സംഭവം കിടിലൻ ആയിരിക്കും.
അവളുടെ കോൺഫിഡൻസ് കാണവേ അലനും ദൃശ്യയും നിശബ്ദരായി. എന്തെങ്കിലും മറുത്ത് പറയാൻ സത്യത്തിൽ അവർക്ക് തോന്നിയില്ല. നിങ്ങൾ സാധാരണ ഒരു വേഷം ധരിച്ചു വരൂ..
ദൃശ്യയുടെ തോളിൽ ഒരു ബാഗ്… സാധാരണ ഒന്ന്. ബ്രാൻഡഡ് വേണ്ട.. അലൻ ഒരു കണ്ടക്ടർ ആണ്.

“ങ്ങേ.. ഞാൻ ഒരു ടെക്കി ആണ് കുട്ടി “ അവൾ ചിരിച്ചു. “ഇവിടെ അലൻ ഒരു പ്രൈവറ്റ് ബസിലെ കണ്ടക്ടർ ആണ്.ദൃശ്യ ഒരു യാത്രക്കാരിയും.
ബസ്, യാത്രക്കാർ, അതൊക്കെ എനിക്ക് വിട്ടെയ്ക്ക്. നിങ്ങൾക്ക്
അല്പം അഭിനയം വേണം. ദൃശ്യയ്ക്ക് പറ്റും.. കണ്ടാൽ തന്നെ അറിയാം ഒരു ആക്ടർ ഒളിഞ്ഞിരിക്കുന്നുണ്ട്..”
ദൃശ്യയുടെ മുഖം വിടർന്നു. അവൾ ഗംഭീരമായ ഒരു ചിരിയോടെ അലനെ നോക്കി.

“ഞാനും പണ്ട് നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോ “ അലൻ പതിയെ പിറുപിറുത്തു
“Yes yes.. അലൻ ചെയ്യുമെന്ന് എനിക്ക് അറിയാല്ലോ. അപ്പൊ നമുക്ക് നാളെ ഷൂട്ട്‌ തുടങ്ങാം.. കണ്ടക്ടർ ആയ അലൻ ബസിലെ സ്ഥിരമായി യാത്ര ചെയ്യുന്ന ദൃശ്യയെ സ്നേഹിക്കുന്നു. ദൃശ്യക്കും കുഞ്ഞ് ഒരിഷ്ടം ഉണ്ട്.ഒരു ദിവസം ദൃശ്യ വരുന്നില്ല.പിറ്റേന്നും അതിന്റെ പിറ്റേന്നും അവൾ വരുന്നില്ല.

ഇയാൾക്ക് അവളെ മിസ്സ് ചെയ്യുന്നു. വീട് അന്വേഷിച്ചു പോകുന്നു. ചെല്ലുമ്പോൾ ദൃശ്യ വീട്ടിലുണ്ട്. ഇയാൾ കരുതും പോലെ ദൃശ്യ വിവാഹം കഴിയാത്ത പെണ്ണല്ല. ഒരിക്കൽ കഴിഞ്ഞതാണ് ഡിവോഴ്സ് ആയി. ഒരു കുഞ്ഞുണ്ട്. ഡിവോഴ്സ് ആയെങ്കിലും ഭർത്താവ് ഇവരെ ഉപദ്രവിക്കാൻ എത്താറുണ്ട്. നിങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ അത് കാണുന്നു. പിന്നെ സ്ഥിരം സിനിമ പോലെ,

നിങ്ങൾ അയാളെ നല്ല തല്ല് കൊടുത്തു ഓടിക്കുന്നു.ദൃശ്യയെയും കുഞ്ഞിനേയും ജീവിതത്തിലേക്ക് കൊണ്ട് വരുന്നു “ കണ്ണ് തള്ളി നിൽക്കുകയാണ് അലനും ദൃശ്യയും. “സിനിമയിൽ ട്രൈ ചെയ്തു കൂടെ?”
ദൃശ്യ അന്തം വിട്ട് ചോദിച്ചു പോയി
ഐശ്വര്യ പൊട്ടിച്ചിരിച്ചു
“ഇത് ഒരു ബ്രഹ്‌മാണ്ട ഐഡിയ ആണ് ട്ടോ.. ഈശ്വര കിടിലൻ..അല്ലെ ദൃശ്യ?”
അലൻ അമ്പരപ്പോടെ പറഞ്ഞു

“പിന്നല്ലാതെ..”ദൃശ്യ തലയാട്ടി
“കാശ് കുറച്ചു കൂടുതൽ ആകും.. പക്ഷെ ഇത് വർക്ക്‌ ആകും. നന്നായി പെർഫോമൻസ് ചെയ്താൽ നിങ്ങൾക്ക് ആക്ടിങ് ഫീൽഡ് ട്രൈ ചെയ്യാം “
ഐശ്വര്യ ചിരിച്ചുകൊണ്ട് പറഞ്ഞു
അവർക്ക് ആയിരം വട്ടം സമ്മതമായിരുന്നു
ഷൂട്ടിംഗ് മൂന്ന് ദിവസം കൊണ്ട് തീർത്തു ഐശ്വര്യ..
ആ സേവ് ദി ഡേറ്റ് വീഡിയോ വൈറൽ ആയി. യു ട്യൂബിൽ മില്യൺ കഴിഞ്ഞു അതങ്ങനെ പൊയ്‌കൊണ്ടിരുന്നു
അവരുടെ വിവാഹത്തിന്റെയും ഫോട്ടോസും വീഡിയോസും അവളാണ് എടുത്തത്.

അവളെടുക്കുന്ന ഫോട്ടോകളിൽ പെണ്ണിന് മാത്രം കാണാൻ കഴിയുന്ന ചില കാഴ്ചകൾ ഉണ്ടായിരുന്നു. ആർദ്രത നിറഞ്ഞ ചില കാഴ്ചകൾ..അവളെ തേടി കേരളത്തിന്‌ പുറത്തും നിന്നും രാജ്യത്തിനു പുറത്ത് നിന്നും അഭിനന്ദനങ്ങൾ ഒഴുകി വന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഐശ്വര്യ അവരെ വിളിച്ചൊരു ട്രീറ്റ്‌ കൊടുത്തു
“എനിക്കിപ്പോ നിന്ന് തിരിയാൻ നേരമില്ല ട്ടോ.. ഒക്കെറ്റിനും കാരണം നിങ്ങളുടെ ഐശ്വര്യമാ. എന്റെ ഫസ്റ്റ് വർക്ക്‌ ആയിരുന്നു അത്..”

ഐശ്വര്യ പുഞ്ചിരിച്ചു
“ഞാൻ സത്യത്തിൽ തന്നെ ഒത്തിരി കുറ്റം പറഞ്ഞേടോ.. സോറി ട്ടോ. തന്റെ കഴിവ് എനിക്ക് മനസിലായില്ല. സാധാരണ ആണുങ്ങൾ അല്ലെ ഈ ഫീൽഡിൽ ഉള്ളു.. അതാണ് “
പോകാൻ നേരം ദൃശ്യ വിഷമത്തോടെ പറഞ്ഞു

ഐശ്വര്യ ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു..
“its ok baby “
പുറം കാഴ്ചയിൽ അളക്കാൻ കഴിയാത്ത എന്തെങ്കിലും ഒന്ന് ഭൂമിയിലുണ്ടെങ്കിൽ അത് പെണ്ണാണ്.
അവളുടെ കഴിവുകളാണ്.
അവളുടെ ഉള്ളറിവുകളാണ്.
കടപ്പാട് : Ammu Santhosh