Skip to content
Home » ” നാളെ ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലെ.. ഒരു സഹകരണമാണ് ചോദിക്കുന്നെ,, ആരും അറിയില്ല..” തന്നെ കിട്ടുമോ എന്ന് ചോദിച്ചവന്റെ മെസ്സേജ് സ്ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് ബിഗ്‌ബോസ്സ് താരം ശാലിനി.. ഞരമ്പന് കിട്ടിയത് എട്ടിന്റെ പണി..

” നാളെ ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലെ.. ഒരു സഹകരണമാണ് ചോദിക്കുന്നെ,, ആരും അറിയില്ല..” തന്നെ കിട്ടുമോ എന്ന് ചോദിച്ചവന്റെ മെസ്സേജ് സ്ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് ബിഗ്‌ബോസ്സ് താരം ശാലിനി.. ഞരമ്പന് കിട്ടിയത് എട്ടിന്റെ പണി..

  • by

ഒരു വീഡിയോ ജോക്കി എന്നതിലുപരി നടിയും മോഡലും കൂടിയാണ് ശാലിനി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശാലിനി നായർ. വിവിധ ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത ശാലിനി ബിഗ് ബോസിലൂടെ

മലയാളികളുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു. തനിക്കു മോശം സന്ദേശം അയച്ചയാളെ തുറന്നുകാട്ടുകയാണ് ശാലിനി.

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതിൽ സംതൃപ്തി

തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ!! കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,

സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏻ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ

ഈ പോസ്റ്റ്‌ കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല!!

അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം.ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്!!