post
സ്റ്റാർ മാജിക്ക് താരം . വിവാഹ വാഗ്ദാനം നൽകി തന്നെ പല തവണ ഷിയാസ് കരിം പീഡിപ്പിച്ചു.. ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ഷിയാസ് കരിം. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ കൂടിയാണ് താരത്തിനെ കൂടുതൽ ആളുകൾ അറിയുന്നത്. വളരെ പെട്ടന്ന് തന്നെ ഷിയാസ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ആരാധകരെ സ്വന്തമാക്കുകയൂം ചെയ്തു.
എറണാകുളത്ത് സ്വന്തമായി ജിം നടത്തി വരുകയാണ് ഷിയാസ് കരിം. എന്നാൽ ഇപ്പോൾ ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് വന്നിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി തന്നെ പല തവണ ഷിയാസ് കരിം പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
യുവതി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. 2021 ൽ ഷിയാസ് തനറെ ജിമ്മിലേക്ക് ജിം ട്രെയ്നറിനെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയിരുന്നു. ഈ പരസ്യത്തെ തുറന്നാണ് ജിം ട്രൈനർ ആയ യുവതി ഷിയാസുമായി ആദ്യം കാണുന്നത്.
എന്നാൽ ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആകുകയും ചെയ്തു എന്നും യുവതി പറയുന്നു. പിന്നീട് ഷിയാസ് തന്റെ സ്ഥാപനത്തിന്റെ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞു തന്നിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത് എന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. എന്നാൽ 2021 മുതൽ 2023 വരെയുള്ള കാല ഘട്ടത്തിൽ
ഷിയാസ് തന്നെ പലപ്പോഴും പീഡിപ്പിച്ചിരുന്നു എന്നും ഈ കാലഘട്ടത്തിൽ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് ആണ് ലൈം,ഗീ കമായി പീഡിപ്പിച്ചത് എന്നും യുവതി പറയുന്നു. എന്നാൽ ഇതിനടത്തിൽ രണ്ടു തവണ താൻ ഗർഭിണി ആയിരുന്നു എന്നും അപ്പോഴെല്ലാം ഷിയാസ് നിർബന്ധിച്ച് തന്നെ കൊണ്ട് ഗർഭ ഛിദ്രം നടത്തിച്ചിട്ടുണ്ട് എന്നും 2023
മാര്‍ച്ച് 21ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതില്‍ പീ,ഡ നം നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
