Connect with us

Entertainments

ബ്ലൗസ് ഇല്ലാതെ അഭിനയിക്കാൻ ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ… പറ്റില്ലെന്ന് തീർത്തു പറഞ്ഞു ശോഭന… പക്ഷെ..

Published

on

സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശോഭന. അഭിനേത്രി എന്ന നിലക്ക് ഒപ്പം തന്നെ ഭരതനാട്യം നർത്തകിയായും അറിയപ്പെടുന്നു. ഹിന്ദി കന്നട ഇംഗ്ലീഷ് തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയും അഭിനയിച്ചത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത് അഭിനയ മികവു കൊണ്ട് തന്നെയാണ്. അത്രത്തോളം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡ് , എന്നുതുടങ്ങി മറ്റൊരുപാട് ചെറുതും വലുതുമായ അവാർഡുകളും അംഗീകാരങ്ങളും താരത്തിന് അഭിനയം മേഖലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

1980 കളിലും 90 കളിലും താരം സജീവമായി സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തിട്ടുണ്ട്.

1999 നു ശേഷം താരം നൽകി സിനിമയിൽ സെലക്ടീവായി മാറുകയാണ് ചെയ്തത്. ഇപ്പോഴും സിനിമാ മേഖലയിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. നിറഞ്ഞ പ്രേക്ഷക പ്രീതി ആണ് താരം ഇപ്പോഴും നിലനിർത്തുന്നത്. നർത്തകി എന്ന രൂപത്തിലും നൃത്തസംവിധായകൻ രൂപത്തിലും താരം പ്രശസ്തയാണ്. ചെന്നൈയിൽ കലാർപ്പണ എന്ന ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ താരത്തെ കുറിച്ച് ഒരു വാർത്തയാണ് പ്രചരിക്കുന്നത്. അടുത്തിടെ പരലോകം പുൽകിയ തിരക്കഥാകൃത്ത് ജോൺ പോൾ താരത്തെ കുറിച്ച് വെളിപ്പെടുത്തിയ ഒരു സംഭവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യാത്ര എന്ന സിനിമയിൽ നായികയായി ശോഭന അഭിനയിച്ചതിനെക്കുറിച്ചും അതിന്റെ അണിയറ പ്രവർത്തകർ താരത്തോട് ബ്ലൗസ് ഇല്ലാതെ സാരി ധരിക്കുന്ന വേഷമാണ് കഥാപാത്രം ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞതിനെ കുറിച്ചുമാണ് ജോൺപോൾ വ്യക്തമാക്കിയത്.

കാടിനോട് ചേർന്ന് ജീവിക്കുന്ന തുളസി എന്ന പേരുള്ള കഥാപാത്രത്തെയാണ് ആ സിനിമയിൽ ശോഭന അവതരിപ്പിച്ചത്. അങ്ങനെ ഒരു സ്ത്രീക്ക് ഉള്ള വേഷം ബ്ലൗസ് ധരിക്കാതെ ഷോൾഡർ പുറത്തു കാണുന്ന രൂപത്തിലുള്ള വേഷം ആയിരുന്നു. പക്ഷേ അതിന് ഒരു കാരണവശാലും ശോഭന സമ്മതിക്കാതിരിക്കുക ആണ് ചെയ്തത് എന്നാണ് തിരക്കഥാകൃത്ത് വ്യക്തമാക്കിയത്. പക്ഷേ പിന്നീട് താരം അത്തരത്തിലുള്ള വേഷങ്ങൾ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തെ വീണ്ടും കണ്ടപ്പോൾ ആ കാര്യം ഞാൻ ചോദിച്ചിരുന്നു എന്നും അതിന് ശോഭന നൽകിയ മറുപടി അന്ന് ഞാൻ കരുതിയിരുന്നത് അതൊരു മോശം മാത്രമാണ് എന്നായിരുന്നു എന്നാണ് എന്നും അദ്ദേഹം പറഞ്ഞു

Shobana
Shobana
Click to comment

Leave a Reply

Your email address will not be published. Required fields are marked *