ബിഗ് ബോസ് വിന്നരും നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു
ഞെട്ടൽ മാറാതെ ആരാധകർ

0
0

ബിഗ് ബോസ് സീസണ്‍ 13 ലെ വിജയിയും പ്രമുഖ നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേൾക്കുന്നത്. മുംബൈയിലെ വീട്ടിൽ അബോധാവസ്ഥയിൽ താരത്തെ കാണുകയും  കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

മോഡലിങ്ങിലൂടെയാണ് സിദ്ധാർഥ് ഒരുപാട് ആരാധകരുള്ള താരമാകുന്നതും അഭിനയ രംഗത്തിലേക്ക് പ്രവേശിക്കുന്നതും. 2008 ൽ ബാബുൽ കാ ആങ്കൻ ചൂട്ടി നാ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അഭിനയ രംഗത്തെതുന്നത്. ജാനേ പെച്ചാനെ സേ.. യെ അജ്നബി, ലവ് യു സിന്ദഗി, ബാലിക വധു എന്നീ ഷോകളിലുടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2014 ൽ ഹംപ്റ്റി ശർമ കി ദുൽഹാനിയ എന്ന ചിത്രത്തിൽ സഹ നടനായാണ് ബോളിവുട് ചലച്ചിത്ര മേഖലയിലേക്ക് താരം പ്രവേശിക്കുന്നത്. മികച്ച അഭിനയ വൈഭവം തുടക്കം മുതൽ താരം പ്രകടിപ്പിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരം വളരെ പെട്ടന്ന് നേടുകയുണ്ടായി. ഓരോ വേഷവും നിഷ്പ്രയാസം താരം കൈകാര്യം ചെയ്തു.

ബിഗ് ബോസ് 13നു പുറമേ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി എന്ന റിയാലിറ്റി ഷോയിലും താരം വിജയിയായിരുന്നു. താരം ഇപ്പോൾ ബ്രോക്കൻ ബട്ട് ബ്യൂട്ടിഫ്യുൾ 3 എന്ന വെബ് സീരിസിൽ അഭിനയിച്ചു വരികയായിരുന്നു. കടന്നു ചെല്ലുന്ന ഓരോ മേഖലയും വിജയങ്ങൾ ആക്കുവാൻ മാത്രം വൈഭവമുള്ള അഭിനയ മികവ് താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയ താരത്തിന്റെ പെട്ടെന്നുള്ള മരണം ആരാധകർക്ക് എല്ലാം വലിയ ഞെട്ടലാണ് നൽകിയിട്ടുള്ളത്. അബോധാവസ്ഥയിൽ ആയി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തന്നെ വളരെ വിഷമത്തോടെയാണ് ആരാധകർ കേട്ടത്.

അവിടം മുതൽ ഇപ്പോൾ മരണ വാർത്ത സ്ഥിരീകരിച്ചു എന്ന് പുറത്തു വരുന്നത് വരെ വളരെയധികം വാർത്താ ശ്രദ്ധ ഈ വിഷയത്തിന് ലഭിച്ചിരുന്നു.

Sidharth
Sidharth

LEAVE A REPLY

Please enter your comment!
Please enter your name here