Connect with us

Entertainments

53 വയസുള്ള സൽമാന്റെ നായികയ്ക്ക് പ്രായം 21 വയസ്.. അസാധാരണത്വം തോന്നുന്നു… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ…

Published

on

ഹിന്ദി ചലച്ചിത്ര മേഖലയിൽ അസാധ്യമായ ആരാധക പിന്തുണയുള്ള അഭിനേത്രിയാണ് സോനാക്ഷി സിൻഹ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ സിനിമാമേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് താരം കരിയർ ആരംഭിക്കുന്നത്.

അതിനുശേഷം അഭിനയ മേഖലയിലേക്ക് താരം പ്രവേശിക്കുകയും വളരെ പെട്ടെന്ന് തന്നെ സിനിമാ പ്രേമികൾക്കിടയിൽ തന്റെ മുഖവും പേരും പ്രശസ്തിയുടെ നിലനിൽക്കാൻ മാത്രമുള്ള അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. 2010 -ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ-ഡ്രാമ സിനിമയിൽ രാജ്ജോ പാണ്ഡെയെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

കോമഡി ചിത്രമായ റൗഡി റാത്തോർ, ആക്ഷൻ ചിത്രമായ സൺ ഓഫ് സർദാർ, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന സിനിമകൾ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. കൂടാതെ പല സിനിമകളിൽ ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

അഭിനയ മേഖല കൊപ്പം തന്നെ ഗാനാലാപന രംഗത്തും താരം പ്രശസ്തയാണ്. ചലച്ചിത്ര അഭിനേത്രി എന്ന് അറിയപ്പെടുന്നത് പോലെതന്നെ ഗായിക എന്നും താരം അറിയപ്പെടുന്നു. 2013 ഇൽ പുറത്തിറങ്ങിയ ലൂട്ടെര എന്ന സീരീസിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. ദബാംഗ് 2, ദബാംഗ് 3 എന്നിവയിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമകളിലൂടെയും താരത്തിന് ലഭിക്കുന്നത്.

ഇപ്പോൾ താരം സിനിമ മേഖലയിൽ നടക്കുന്ന അസാധാരണത്വം ഉള്ള ഒരു സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിൻ ഒട്ടേറെ ആരാധകരും ഫോളോവേഴ്സ് ഉള്ള ഉള്ളതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

സൽമാൻ ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു 2019ൽ പുറത്തിറങ്ങിയ ദബംഗ് ത്രീ. ചിത്രത്തിൽ സായി മഞ്ജരേക്കർ എന്ന തന്നേക്കാൾ ഏറെ പ്രായം കുറവുളള നടിയെ ആയിരുന്നു സൽമാൻ പ്രണയിച്ചത്. ഒരുപാട് പ്രായമുള്ള നായകനെ പ്രായം കുറഞ്ഞ നായിക എന്ന അസാധാരണത്വം തോന്നിപ്പിക്കുന്നു എന്നും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് താരം പറഞ്ഞത്.

Sonakshi
Sonakshi
Sonakshi
Sonakshi
Click to comment

Leave a Reply

Your email address will not be published. Required fields are marked *