Entertainments
മാങ്ങക്കൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത പണികിട്ടി ഗായിക… വന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കമന്റുകൾ…

തെലുങ്ക് സിനിമാ മേഖലയിൽ ഭയപ്പെടുന്ന പിന്നണി ഗായികയാണ് സുനിത. ഇതിനോടകം തന്നെ ഒമ്പത് നന്തി അവാർഡുകളും രണ്ട് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ ഒരുപാട് മികച്ച അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രയും മികവുള്ള സ്വരമാധുര്യം ആണ് താരം ഓരോ സിനിമകളിലൂടെയും ഓരോ ഗാനങ്ങളിലൂടെയും പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കുന്നത്.



ഗായിക, ടെലിവിഷൻ അവതാരക, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തന്നിലൂടെ കടന്നു പോകുന്ന ഓരോ മേഖലകളിലും വിജയം നേടാനും ഓരോ പ്രവൃത്തികളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. ഒരുപാട് പേരാണ് താരത്തെ ഇഷ്ടപ്പെടുന്നത്



മീഡിയ ഇടങ്ങളിൽ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഇടയ്ക്കിടെ താരം പങ്കുവെച്ച് ആരാധകരുമായി ഉള്ള ബന്ധങ്ങൾ പുനസ്ഥാപിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത് താരത്തിന് ഒരു പോസ്റ്റും അതിനുതാഴെ വന്ന ഒരു കമന്റ് ആണ്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോയോ കുറിപ്പോ പോസ്റ്റ് ചെയ്യുമ്പോൾ നൂറുതവണ ആലോചിക്കണം എന്നതിന് വീണ്ടും വീണ്ടും തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.



താരം പോസ്റ്റ് ചെയ്ത വളരെ മനോഹരമായ ഒരു ഫോട്ടോയും അതിനു താരം നൽകിയ അർത്ഥവത്തായ ഒരു കുറിപ്പും ആണ് ഇപ്പോൾ ഒരുപാട് ചർച്ചകൾക്കും കാരണമായത്. താരം നട്ട മാവിൽ നിന്നും ആദ്യമായി മാങ്ങ കായ്ചപ്പോൾ അതിന്റെ ചാരത്തിരുന്ന് മനോഹരമായ ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. തന്റെ ആദ്യ വിളക്ക് ഒപ്പമെന്ന് ആണ് താരം ആ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയത്.



എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും എത്ര നല്ല അടിക്കുറിപ്പു നൽകിയാലും വളരെ മോശമായും ദ്വായാർത്ഥമായും അതിനെ ഉൾക്കൊള്ളുന്നവരും നോക്കി കാണുന്നവരും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഉണ്ട് എന്നതിന് തെളിവുകൾ ആണ് ഫോട്ടോക്ക് താഴെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള മോശം കമന്റുകൾ വന്നപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.



സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് എല്ലാം ഭ്രാന്തായോ എന്ന് ചോദിച്ച് താരം വീണ്ടും ഒരു കുറിപ്പു കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം ഒരു പോസ്റ്റ് കൂടി താരത്തിന് വീണ്ടും അപ്‌ലോഡ് ചെയ്യിപ്പിക്കാൻ തരത്തിൽ മോശപ്പെട്ട കമന്റുകൾ ആണ് ഫോട്ടോകൾക്ക് താഴെ വന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. എന്തായാലും എത്രത്തോളം സാക്ഷരരാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ എങ്കിലും പലപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതാണ്.



