പങ്കാളിയുമായുള്ള ബന്ധം മധുരമാക്കാൻ സണ്ണി ലിയോണിന്റെ ടിപ്സ്….👉

0
2

മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരമാണ് സണ്ണി ലിയോൺ. ലോകത്തിൽ തന്നെ അറിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് താരം. പല മേഖലകളിലും താരം കഴിവ് തെളിയിച്ചത് കൊണ്ട് തന്നെയാണ് ലോക സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. പോൺ സിനിമയിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച താരമിപ്പോൾ സിനിമയിൽ സജീവമായി നിലകൊള്ളുന്നു. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ താരം കഴിവ് തെളിയിച്ചു കഴിഞ്ഞു.

ലോകത്തിലെ അറിയപ്പെട്ട ഏറ്റവും പ്രശസ്തരായ 5 പോൺ നടിമാരിൽ ഒരാളായി താരത്തെ പലപ്രാവശ്യം കണക്കാക്കിയിട്ടുണ്ട്. ആ സമയത്താണ് താരം ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് താരം ഇന്ത്യൻ സിനിമയിൽ സജീവമായി. അതോടുകൂടി താരം കൂടുതൽ പ്രശസ്തി നേടുകയും ചെയ്തു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മധുരരാജ എന്ന സിനിമയിൽ ഐറ്റം സോങ്ങിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുകയും ചെയ്തു.

സോഷ്യൽമീഡിയയിലും താരാ സജീവമായി നിലകൊള്ളുന്നു. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് സണ്ണി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തതായി കാണാം.

കുടുംബത്തിലെ സുന്ദര നിമിഷങ്ങൾ ആണ് താരം കൂടുതൽ മാലാഖക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. തന്റെ ഒപ്പം പോൺ സിനിമയിലഭിനയിച്ച ഡാനിയൽ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഒന്നിച്ചുള്ള സുന്ദരനിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് സണ്ണിലിയോൺ. ഒരു കുട്ടിയെ ദത്തെടുത്തത് വാർത്തയിൽ സജീവമായ ചർച്ചയായിരുന്നു. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി തന്റെ ഭർത്താവിനോടൊപ്പം വിവാഹവാർഷിക വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ ഭർത്താവുമായുള്ള ബന്ധം എങ്ങനെ മനോഹരമാക്കാം എന്ന ടിപ്സ് കൂടി ആരാധകർക്ക് നൽകിയിരിക്കുകയാണ്. വീഡിയോ ക്യാപ്ഷനെന്ന നിലയിൽ താരം ഇത് പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ വൈറൽ ആയിരിക്കുന്നു.

“ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കുക, പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിക്കുക, ഡേറ്റ് നൈറ്റ് കൾ നടത്തുക, ആശയവിനിമയം നടത്തുക പരസ്പരം ചിരിക്കുക” എന്നിവയാണ് താരം നൽകിയ ടിപ്സുകൾ. താരത്തിന്റെ ടിപ്സ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

Sunny
Sunny
Sunny
Sunny

LEAVE A REPLY

Please enter your comment!
Please enter your name here