ആലുവാപ്പുഴയുടെ തീരത്ത് പ്രണയം പകർന്ന് സൂര്യയും ഇഷാനും… ചിത്രങ്ങൾ വൈറൽ… കാണാം…

0
0

സൂര്യയും ഇഷാനും കേരളക്കര ഒന്നാകെ കോളിളക്കം സൃഷ്ട്ടിച്ച  ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ്. സൂര്യയും ഇഷാനും കേരളത്തിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരാണ്. ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന രണ്ട് ദമ്പതികൾ ആണ് ഇവർ. ഒരുപാട് അപകീർത്തിപ്പെടുത്തലുകളും പരിഹാസങ്ങളും ഇവർക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. വലിയ ആരവം ആ സമയത്തും സോസിൽ മീഡിയയിൽ ഒന്നടങ്കം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും വിവാഹത്തിനു മുൻപും ശേഷവും ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയ വഴി താരങ്ങളെ തേടിയെത്തി.

ഇരുവരുടെയും ലൈംഗിക ജീവിതത്തിൽ പോലും പലരും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നത് വലിയ അത്ഭുതമാണ്. സാക്ഷര സാംസ്കാരിക കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ചിന്തിക്കപെടേണ്ടത് തന്നെയാണ്. സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി എന്നും വളരെ ആകാംഷയോടെയാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തത്.

ഇവരെ പറ്റിയുള്ള വാർത്തകൾ എപ്പോൾ  സോഷ്യൽ മീഡിയിൽ അപ്ലോഡ് ചെയ്താലും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകണമെന്നും രൂപത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ആശയങ്ങൾ കൈമാറുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ഇവർ  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.

ഇരുവരും വളരെ അധികം വ്യത്യസ്തമായ ആശയങ്ങളുമായാണ്  ഓരോതവണയും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. രണ്ടാം വിവാഹവാർഷികം ജീവിതത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് എന്നുള്ളതു കൊണ്ടാണ് ഒരു കിടിലൻ ഫോട്ടോ ഷൂട്ട് നടത്താമെന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേരുന്നത്.

ആലപ്പുഴ, ചങ്ങനാശ്ശേരി എന്നീ പ്രദേശങ്ങൾ ലൊക്കേഷൻ ആക്കിക്കൊണ്ടുള്ള ആലുവ പുഴയുടെ തീരത്തു നിന്നുള്ള താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുള്ളത്.  പച്ചപ്പും ഹരിതാഭയും നിറഞ്ഞു നിൽക്കുന്ന പ്രകൃതിയോടിണങ്ങി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് ഇരുവരും പങ്കു വെച്ചിട്ടുള്ളത്.

Surya
Surya
Surya

LEAVE A REPLY

Please enter your comment!
Please enter your name here