Entertainments
എനിക്ക് വൈകാരികമായി അടുപ്പവും ഇഷ്ടവും തോന്നുന്നത് ഇത്തരം ആൺകുട്ടികളോട്, വെളിപ്പെടുത്തലുമായി തൃഷ, ഞെട്ടി ആരാധകർ….

സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ജ്വലിച്ചു നിൽക്കുന്ന താരമാണ് തൃഷ. അഭിനയപ്രാധാന്യമുള്ള എണ്ണമറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ നിത്യഹരിത നായികയെപ്പോലെ തുടർന്നുവരുന്നു. ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ മിസ് ചെന്നൈ സൗന്ദര്യമത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊണ്ടു. ക്വീൻ ഓഫ് സൗത്ത് ഇന്ത്യ എന്ന് വരെ താരം അറിയപ്പെട്ടു.



താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. പല നടന്മാരും ആയി താരത്തിന്റെ പേര് ഗോസിപ്പുകളിൽ നിറഞ്ഞിരുന്നു. പക്ഷേ ഇതുവരെ താരം കല്യാണത്തിന് മുതിർന്നിട്ടില്ല എന്നതാണ് വാസ്തവം. പ്രശസ്ത നടൻ സിമ്പു, ബാഹുബലി ഫെയിം റാണ ദഗുപതി തുടങ്ങിയവരുടെ പേര് താരത്തിനൊപ്പം ചേർന്ന് വന്നിരുന്നു.



റാണ ദഗുപതി ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ പ്രണയം എന്നാണ് വാർത്തകളിലും ഗോസിപ്പുകളിലും പറയുന്നത്. പക്ഷേ ഇപ്പോൾ അവർ വേർപിരിഞ്ഞു എന്ന വാർത്തയും കേൾക്കുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.



സാരിയിൽ താരം പറഞ്ഞ കാര്യം ആണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. തനിക്ക് ഏറ്റവും വൈകാരികമായ അടുപ്പം ഉള്ളതും, 4 കാലും ഉള്ള ആൺകുട്ടികളെയാണ് ഏറെ ഇഷ്ടം എന്ന് സ്റ്റോറിയിൽ നായയൊടൊപ്പം ഉള്ള തന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് താരം വാർത്തകളിൽ നിറഞ്ഞത്. ഇത് തനിക്കെതിരെ പല ആരോപണങ്ങൾ ഗോസിപ്പുകൾ ഉന്നയിക്കുന്ന ആൾക്കുള്ള താരത്തിന്റെ മറുപടി എന്നാണ് പലരും പറയുന്നത്.



ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു തൃശ. ഒരു സമയത്ത് ടൈംസ് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടി തൃഷ ആണെന്ന് വരെ റിപ്പോർട്ട് ചെയ്തിരുന്നു. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.



പിന്നീട് താരം തമിഴിലും തെലുങ്കിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് കഴിഞ്ഞു. നന്ദി അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ഒരുപാട് ഫിലിം ഫെയർ അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.




