Connect with us

Entertainments

ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ താരമായി ഉർവശി…. സന്തോഷം പങ്കുവെച്ച് താരം…

Published

on

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉർവ്വശി റൗതെല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. മോഡലിങ് രംഗത്തു നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മോഡലിംഗ് രംഗത്തും അഭിനയരംഗത്ത് ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്ത് ലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് സിനിമാലോകത്തെക്ക്‌ കടന്നു വന്നതിനു ശേഷം അഭിനയവും മോഡലിംഗും ഒരുപോലെ കൊണ്ടുപോകാൻ താരത്തിന് സാധിച്ചു. ഇപ്പോഴും ഇന്ത്യയിൽ അറിയപ്പെട്ട ഒരു മോഡൽ കൂടിയാണ് താരം. 2009 മുതൽ 2015 വരെ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ടിരുന്ന താരം, 2013 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും വൈറൽ വിഷയമാണ്.

ഇപ്പോൾ താരം വീണ്ടും ഒരു പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരാൾ ഈ നേട്ടം കൈവരിക്കുന്നത്. lofficialAustria എന്ന ലോകപ്രശസ്ത മാഗസിൻ ന്റെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന നേട്ടമാണ് ഉർവശി സ്വന്തമാക്കിയത്. താരം ഈ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

മോഡലിംഗ് രംഗത്ത് നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം അതേവർഷംതന്നെ മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരിക്കുകയും ചെയ്തു. കൂടാതെ മോഡലിംഗ് രംഗത്ത് നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു.

2013 ൽ പുറത്തിറങ്ങിയ സിംഗ് സാബി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നഡ സിനിമയിലും അരങ്ങേറി. കൂടാതെ ബംഗാളി സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.

Urvashi
Urvashi
Urvashi
Urvashi
Click to comment

Leave a Reply

Your email address will not be published. Required fields are marked *