ഈ പെണ്ണ് ചില്ലറക്കാരിയല്ല.. പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇങ്ങനെ.. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്ന് വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ

അയിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ചവശനാക്കി എറണാകുളത്ത് നടുറോഡില്‍ ഉപേക്ഷിച്ചതായി പരാതി. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെണ്‍സുഹൃത്ത് നല്‍കിയ ക്വടേഷനാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്.

പൊലീസ് പറയുന്നത്: ഈ മാസം അഞ്ചിന് ബുധനാഴ്ചയായിരുന്നു സംഭവം. കാമുകി ഉള്‍പെട്ട സംഘമാണ് യുവാവിനെ മര്‍ദിച്ചത്. പുതിയ ആണ്‍സുഹൃത്തിനാണ് യുവതി ക്വടേഷന്‍ നല്‍കിയത്. മര്‍ദന ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലക്ഷ്മി പ്രിയയുമായി അക്രമത്തിനിരയായ യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്ന് ക്വടേഷന്‍ നല്‍കുകയായിരുന്നു

സംഭവത്തില്‍ സംഘത്തിലെ യുവതി ഉള്‍പെടെ എട്ട് പേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി. എട്ടാം പ്രതി എറണാകുളം സ്വദേശി അമല്‍ (24) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു