Connect with us

Entertainments

നായിക റോക്കി ഭായിനെ പോലെ കാണിച്ചാൽ ഇവിടെ കയ്യടി കിട്ടില്ല. ജനഗണ മന യിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജനങ്ങളാണ് : വിൻസി അലോസിയസ്….

Published

on

ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോസിയസ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്.

ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്.

താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ വിൻസി അലോഷ്യസ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഗൗരി ലക്ഷ്മി എന്ന സ്റ്റുഡൻസ് യൂണിയൻ നേതാവിന്റെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

ഇപ്പോൾ താരം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിലെ സ്ത്രീ കഥാപാത്രത്തെ കുറിച്ചാണ് താരം മനസ്സുതുറന്നത്. തരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് കെജിഎഫ് എന്ന സിനിമ കണ്ടപ്പോൾ തോന്നിയ ഒരു ഒരു സംഭവമാണ് ഇവിടെ പറയുന്നത്. അതില് റോക്കി ബായി ചെയ്ത കഥാപാത്രം എനിക്ക് രോമാഞ്ചം തന്നു. അദ്ദേഹം ഒരു ഹാമർ പൊക്കി എടുക്കുമ്പോൾ വരെ നിറഞ്ഞ കയ്യടിയാണ്. പക്ഷേ ആ സ്ഥാനത്ത് ഞാൻ എന്നെ തന്നെ ഒന്ന് ആലോചിച്ചു. അദ്ദേഹം ചെയ്യുന്നതു പോലെ തന്നെ ഒരു സ്ത്രീ എത്ര പെർഫോമൻസ് ചെയ്താലും കയ്യടി ലഭിക്കുകയില്ല. ഇവിടത്തെ സാഹചര്യം അങ്ങനെയാണ്. പക്ഷേ മാറി വരുന്നുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ആദ്യ സിനിമ കേരളക്കരയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമ ഒരു ചോദ്യം മുന്നോട്ടു വച്ചിട്ടുണ്ട്. അതേപോലെതന്നെ അദ്ദേഹത്തിന്റെ ജനഗണമന എന്ന സിനിമ ഒരുപാട് ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഞങ്ങളവിടെ ഉത്തരം കണ്ടെത്തുന്നില്ല. ഉത്തരം കണ്ടെത്തേണ്ടത് ജനങ്ങളാണ്. എന്ന് താരം കൂട്ടിച്ചേർത്തു.

നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. 2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഭീമന്റെ വഴി ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

Vincy
Vincy
Click to comment

Leave a Reply

Your email address will not be published. Required fields are marked *